Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തലവൻ ഒ.ടി.ടിയിലെത്തുന്നു; തീയതി പുറത്ത്

text_fields
bookmark_border
Thalavan OTT release date: When and where to stream Asif Ali and Biju Menons investigative thriller
cancel

ബിജു മേനോൻ, ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രാണ് തലവൻ. മെയ് 24 ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ നിന്ന് ലഭിച്ചത്. ആദ്യഭാഗം വിജയമായതോടെ തലവന്റെ രണ്ടാംഭാഗം അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിട്ടുണ്ട്.

ചിത്രം ഒ.ടി.ടിയിൽ എത്തുകയാണ്. ഒ.ടി.ടി പ്ലേയുടെ റിപ്പോർട്ട് പ്രകാരം സോണി ലിവിൽ സെപ്റ്റംബർ 12നാണ് ചിത്രം എത്തുന്നത്. സെപ്റ്റംബറിൽ ഓണം റിലീസായി ചിത്രമെത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.

ഒരു വേറിട്ട ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് തലവൻ.അനുരാഗ കരിക്കിൻ വെള്ളം, വെള്ളിമൂങ്ങ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ബിജു മേനോൻ - ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രമാണിത്.സുജിത് ശങ്കര്‍, അനുശ്രീ, മിയ, ജോജി ജോണ്‍, ശങ്കര്‍ രാമകൃഷ്‍ണൻ, രഞ്‍ജിത്ത്, ജാഫര്‍ ഇടുക്കി, ടെസ്സാ ജോസ്, ദിലീഷ് പോത്തൻ, ബിലാസ് ചന്ദ്രദാസൻ, ആനന്ദ് ഭായ്, രഞ്ജിത്ത് ശേഖര്‍, കോട്ടയം നസീര്‍ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സംവിധായകന്റെ പക്വതയാര്‍ന്ന ആഖ്യാനമാണ് ഇൻവെസ്റ്റിഗേഷൻ സിനിമ എന്ന നിലയില്‍ തലവന്റെ കരുത്ത്.ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.അരുണ്‍ നാരായണനും സിജോ സെബാസ്റ്റ്യനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Thalavan OTT release date: When and where to stream Asif Ali and Biju Menon's investigative thriller
Next Story