Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'ലിയോ' ഇനി വൈകില്ല,...

'ലിയോ' ഇനി വൈകില്ല, ഒ.ടി.ടി റിലീസ് തീയതിയുമായി നെറ്റ്ഫ്ലിക്സ്

text_fields
bookmark_border
Thalapathy Vijays Leo all set to stream on Netflix on this date
cancel

വിജയ് യെ കേന്ദ്രകഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലിയോ . ഒക്ടോബർ19ന് പുറത്തിറങ്ങിയ ചിത്രം ഇതിനോടകം 600 കോടിയിലധികം ബോക്സോഫീസിൽ നിന്ന് സ്വന്തമാക്കിയിട്ടുണ്ട്. തമിഴ്നാട്ടിൽ ചിത്രം പ്രദർശനം തുടരുകയാണ്.

തിയറ്ററുകളിൽ സൂപ്പർ ഹിറ്റായ ലിയോയുടെ ഒ.ടി.ടി റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. നവംബർ 24 നാണ് ചിത്രം ഇന്ത്യയിൽ സ്ട്രീം ചെയ്യുന്നത്. 28 നാണ് ചിത്രത്തിന്റെ ഗ്ലോബൽ ഒ.ടി.ടി റിലീസ്. തമിഴിനെ കൂടാതെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായിട്ടാണ് ചിത്രം എത്തുന്നത്.

വൻ തുകക്കാണ് ലിയോയുടെ ഒ.ടി.ടി റൈറ്റ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത്. ഒ.ടി.ടിയിൽ നിന്ന് തെന്നിന്ത്യൻ സിനിമക്ക് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന തുകക്കാണ് ചിത്രം വിറ്റതെന്ന് നിർമാതാവ് ലളിത് കുമാർ വ്യക്തമാക്കിയിരുന്നു.

മാസ്റ്ററിന് ശേഷം വിജയ് യെ കേന്ദ്രകഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലിയോ. ആക്ഷൻ ത്രില്ലർ ചിത്രത്തിൽ പാര്‍ഥിപൻ എന്ന കുടുംബനാഥനെയാണ് വിജയ് അവതരിപ്പിച്ചത്. തൃഷ‍യായിരുന്നു നായിക. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തൃഷയും വിജയ് യും ഒന്നിച്ച് അഭിനയിക്കുന്നത്.

അര്‍ജുൻ, പ്രിയ ആനന്ദ്, സാൻഡി മാസ്റ്റര്‍, മനോബാല, മാത്യു, മൻസൂര്‍ അലി ഖാൻ, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ് കൃഷ്‍ണൻ, ശാന്തി , മഡോണ സെബാസ്റ്റ്യൻ, സച്ചിൻ മണി എന്നിവരാണ് ചിത്രത്തിൽ മറ്റുകഥപാത്രങ്ങളെ അവതരിപ്പിച്ചത്.

Show Full Article
TAGS:vijayMovie NewsTamil Movieleo
News Summary - Thalapathy Vijay's 'Leo' all set to stream on Netflix on this date
Next Story