Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightബം​ഗ​ളൂ​രു...

ബം​ഗ​ളൂ​രു രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള: അംഗീകാര നിറവിൽ 'താഹിറ'

text_fields
bookmark_border
thahira movie
cancel

ബം​ഗ​ളൂ​രു: പ​തി​മൂ​ന്നാ​മ​ത് ബം​ഗ​ളൂ​രു രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യി​ൽ മ​ല​യാ​ളം സി​നി​മ​ 'താ​ഹി​റ'​ക്ക് പു​ര​സ്‌​കാ​രം. ഇ​ന്ത്യ​ന്‍ സി​നി​മ വി​ഭാ​ഗ​ത്തി​ല്‍ 2020 ലെ ​മി​ക​ച്ച ര​ണ്ടാ​മ​ത്തെ സി​നി​മ​ക്കു​ള്ള പു​ര​സ്‌​കാ​ര​മാ​ണ് സി​ദ്ദീ​ഖ് പ​റ​വൂ​ര്‍ സം​വി​ധാ​നം ചെ​യ്ത 'താ​ഹി​റ' നേ​ടി​യ​ത്. 'സെം​ഖോ​ര്‍' ആ​ണ് 2020ലെ ​മി​ക​ച്ച ചി​ത്രം. 2020ലെ ​മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള മൂ​ന്നാം സ്ഥാ​നം 'ബ്രി​ഡ്ജ്' ക​ര​സ്ഥ​മാ​ക്കി. ക​ഴി​ഞ്ഞ വ​ര്‍ഷം കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ച​ല​ച്ചി​ത്രോ​ത്സ​വം ന​ട​ത്തി​യി​രു​ന്നി​ല്ല. ഇ​തി​നാ​ൽ 2020ലെ ​സി​നി​മ​ക​ളും ഇ​ത്ത​വ​ണ​യാ​ണ് മ​ത്സ​രി​ച്ച​ത്.

തൃ​ശൂ​ർ കൊ​ടു​ങ്ങ​ല്ലൂ​രി​ന്‍റെ തീ​ര​മേ​ഖ​ല​യാ​യ എ​റി​യാ​ടു​ള്ള താ​ഹി​റ എ​ന്ന വീ​ട്ട​മ്മ​യു​ടെ അ​തി​ജീ​വ​ന​ത്തി​ന്‍റെ ക​ഥ​യാ​ണ് 'താ​ഹി​റ'. ഇ​വ​ർ ​ത​ന്നെ​യാ​ണ് നാ​യി​ക​യാ​യി വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ​ത്. സി​നി​മ 2020ൽ ​ഗോ​വ ച​ല​ച്ചി​ത്ര​മേ​ള​യി​ൽ ഇ​ന്ത്യ​ൻ പ​നോ​ര​മ വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രി​ച്ച് ശ്ര​ദ്ധ​നേ​ടി​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ജെ.​സി. ഡാ​നി​യേ​ൽ പു​ര​സ്കാ​ര​വും നേ​ടി​യി​രു​ന്നു.

മാ​ർ​ച്ച് മൂ​ന്നി​ന് ആ​രം​ഭി​ച്ച ബം​ഗ​ളൂ​രു രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ സ​മാ​പ​ന ദി​വ​സ​മാ​യ വ്യാ​ഴാ​ഴ്ച​യാ​ണ് പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ച​ത്. ഇ​ന്ത്യ​ന്‍ സി​നി​മ വി​ഭാ​ഗ​ത്തി​ല്‍ വി​ഷ്ണു മോ​ഹ​ന്‍ സം​വി​ധാ​നം ചെ​യ്ത് ഉണ്ണി മുകുന്ദൻ നായകനായ 'മേ​പ്പ​ടി​യാ​ന്‍' 2021ലെ ​മി​ക​ച്ച സി​നി​മ​യാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഗു​ജ​റാ​ത്തി സി​നി​മ 'ഗാ​ന്ധി ആ​ന്‍ഡ് കൊ' ​ആ​ണ് 2021ലെ ​ര​ണ്ടാ​മ​ത്തെ മി​ക​ച്ച ചി​ത്രം. ഒ​റി​യ ഭാ​ഷ​യി​ലു​ള്ള 'അ​ഡ്യൂ ഗൊ​ദാ​ര്‍ഡ്' 2021ലെ ​മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള മൂ​ന്നാം​സ്ഥാ​നം നേ​ടി. ഏ​ഷ്യ​ന്‍ സി​നി​മ വി​ഭാ​ഗ​ത്തി​ല്‍ ഹി​ന്ദി സി​നി​മ​യാ​യ 'നോ​ട്ട് ടു​ഡേ' 2021ലെ ​മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള പു​ര​സ്‌​കാ​രം നേ​ടി. 'അ​ബ്‌​സെ​ന്‍സ്' ര​ണ്ടാം സ്ഥാ​നം നേ​ടി.

ഏ​ഷ്യ​ന്‍ സി​നി​മ വി​ഭാ​ഗ​ത്തി​ല്‍ 2020ലെ ​മി​ക​ച്ച ചി​ത്ര​മാ​യി 'ദ ​ന്യൂ​സ് പേ​പ്പ​ര്‍' തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 'ഗോ​ഡ് ഓ​ണ്‍ ദ ​ബാ​ല്‍ക്ക​ണി' ആ​ണ് ര​ണ്ടാ​മ​ത്തെ മി​ക​ച്ച ചി​ത്രം. ക​ന്ന​ട സി​നി​മ വി​ഭാ​ഗ​ത്തി​ല്‍ 'ദൊ​ഡ്ഡ​ഹ​ട്ടി ബോ​റെ​ഗൗ​ഡ' 2021ലെ ​മി​ക​ച്ച ചി​ത്ര​മാ​യി. 'ദ​ണ്ഡി' ര​ണ്ടാം സ്ഥാ​ന​വും 'ദേ​വ​ദ കാ​ട്' മൂ​ന്നാം സ്ഥാ​ന​വും നേ​ടി. 2020ലെ ​മി​ക​ച്ച ചി​ത്ര​മാ​യി 'പി​ങ്കി എ​ല്ലി' തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 'ദാ​രി യാ​വു​ദ​യ്യ വൈ​കു​ണ്ഠ​കെ' ര​ണ്ടാം സ്ഥാ​ന​വും 'ഒ ​നാ​ന ചേ​ത​ന' മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bengaluru international film festivalmalayalam movie newsThahira movie
News Summary - Thahira movie awarded in Bengaluru international film festival
Next Story