Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനോള​െൻറ 'ടെനെറ്റ്​'...

നോള​െൻറ 'ടെനെറ്റ്​' ഡിസംബർ നാലിന്​ ഇന്ത്യയിൽ റിലീസ്​ ചെയ്യും; ആക്ഷനും ട്വിസ്റ്റുകളും നിറഞ്ഞ ചിത്രമെന്ന്​ ഡിംപിൾ കപാഡിയ

text_fields
bookmark_border
നോള​െൻറ ടെനെറ്റ്​ ഡിസംബർ നാലിന്​ ഇന്ത്യയിൽ റിലീസ്​ ചെയ്യും; ആക്ഷനും ട്വിസ്റ്റുകളും നിറഞ്ഞ ചിത്രമെന്ന്​ ഡിംപിൾ കപാഡിയ
cancel

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഹോളിവുഡ്​ സംവിധായകൻ ക്രിസ്റ്റഫര്‍ നോള​െൻറ പുതിയ ചിത്രം 'ടെനെറ്റ്' ഡിസംബര്‍ നാലിന് ഇന്ത്യയില്‍ റിലീസിനൊരുങ്ങുന്നു. നടി ഡിംപിള്‍ കപാഡിയയാണ് വിവരം വാര്‍ണര്‍ ബ്രോസ് ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടത്. ജോണ്‍ ഡേവിഡ് വാഷിംഗ്ടണ്‍, റോബര്‍ട്ട് പാറ്റിന്‍സണ്‍ എന്നിവര്‍ക്കൊപ്പം ഡിംബിള്‍ കപാഡിയയും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്​. ആക്ഷന്‍ സീക്വന്‍സുകളും ട്വിസ്റ്റുകളും നിറഞ്ഞതാണ് 'ടെനെറ്റ്​' എന്ന്​ കപാഡിയ പറയുന്നു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായാണ് ചിത്രം ഇന്ത്യയിൽ റിലീസ്​ ചെയ്യുക.

ഇന്ത്യയിലെ പലയിടത്തും അണ്‍ലോക്ക് അഞ്ചി​െൻറ ഭാഗമായി തീയേറ്ററുകള്‍ തുറക്കാൻ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. കണ്ടയ്ന്‍മെൻറ്​ സോണുകള്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ 50 ശതമാനം കാഴ്ച്ചക്കാരോടെ പ്രദര്‍ശനം തുടങ്ങാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇതിന് പിന്നാലെയാണ് 'ടെനറ്റ്' റിലീസിന് ഒരുങ്ങുന്നത്. അതേസമയം, കോവിഡ്​ സാഹചര്യത്തിൽ റിലീസാകുന്ന ചിത്രം എത്രത്തോളം വിജയകരമാകുമെന്ന്​ കാര്യത്തിൽ തിയേറ്റർ ഉടമകൾക്ക്​ സംശയമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Christopher NolanTenet
News Summary - Tenet to release in India on December 4
Next Story