Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Mahaveeryar
cancel

പത്ത്​ വര്‍ഷങ്ങള്‍ക്കുശേഷം നിവിനും ആസിഫും ഒന്നിക്കുന്നു; 'മഹാവീര്യര്‍' ഷൂട്ടിങ്​ രാജസ്ഥാനില്‍

text_fields
bookmark_border

നിവിന്‍ പോളി, ആസിഫ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മഹാവീര്യര്‍' സിനിമയുടെ ചിത്രീകരണം രാജസ്ഥാനിലെ ജയ്​പുരില്‍ ആരംഭിച്ചു. പോളി ജൂനിയറിന്‍റെ ബാനറില്‍ നിവിന്‍ പോളിയും ഇന്ത്യന്‍ മൂവി മേക്കേഴ്സിന്‍റെ ബാനറില്‍ ഷംനാസും ചേർന്ന്​ നിർമിക്കുന്ന ചിത്രത്തില്‍ കന്നട നടി ഷാന്‍വി ശ്രീവാസ്തവ നായികയാവുന്നു.

ലാല്‍, സിദ്ദിഖ്, മേജര്‍ രവി, വിജയ് മേനോന്‍, കൃഷ്ണ പ്രസാദ്, അശ്വിന്‍ കുമാര്‍, സൂരജ് കുറുപ്പ്, സുധീര്‍ പറവൂര്‍, ഭാനുമതി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ചന്ദ്രമോഹന്‍ ശെല്‍വരാജ് ഛായാഗ്രഹണം നിർവഹിക്കുന്നു. കൈതപ്രത്തിന്‍റെ വരികള്‍ക്ക് ഐഷാന്‍ ചബ്ര സംഗീതം പകരുന്നു.

എഡിറ്റര്‍ - മനോജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - എല്‍.ബി. ശ്യാം ലാല്‍, കല - അനീസ് നാടോടി, മേക്കപ്പ് - ലിബിന്‍ മോഹനന്‍, വസ്ത്രാലങ്കാരം - മെല്‍വി, ചന്ദ്രകാന്ത്, നിവേദിത, സൗണ്ട്-സൗണ്ട് ഫാക്റ്ററി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - ബേബി പണിക്കര്‍, സൗണ്ട് മിക്സിങ് - രാജാകൃഷ്ണന്‍, വാര്‍ത്ത പ്രചാരണം - എ.എസ്. ദിനേശ് എന്നിവർ പിന്നണിയിലുണ്ട്​.

എബ്രിഡ് ഷൈന്‍റെ അഞ്ചാമത്തെ ചിത്രമാണ് മഹാവീര്യര്‍. പത്ത്​ വര്‍ഷങ്ങള്‍ക്കുശേഷം നിവിന്‍ പോളിയും ആസിഫ് അലിയും ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണിത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ten years later, Nivin and Asif reunite; 'Mahaveeryar' shooting in Rajasthan
Next Story