Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവിക്ക് കോവിഡ് സ്ഥിരീകരിച്ചു

text_fields
bookmark_border
Chiranjeevi
cancel

ഹൈദരാബാദ്: തനിക്ക്​ കോവിഡ് സ്ഥിരീകരിച്ചതായി തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവി സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു. വീട്ടിൽ എല്ലാവരും ക്വാറൻറീനിൽ കഴിയുകയാണെന്നും താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ട എല്ലാവരും കോവിഡ് പരിശോധനയ്ക്ക് വിധേയമാകണമെന്നും താരം അഭ്യർത്ഥിച്ചു. കോവിഡ് പ്രോട്ടോകോളുകൾ കൃത്യമായി പാലിച്ചിരുന്നതായും താരം വ്യക്തമാക്കി.

ചിരഞ്ജീവിക്ക് 2020 നവംബറിലും കോവിഡ് സ്ഥിരീകരിച്ചിരുന്നു. താരത്തി​െൻറ ആരോഗ്യനിലയെ കുറിച്ച് നിരവധി ആരാധകർ ആശങ്കകൾ പങ്കുവെക്കുന്നതായി താരവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

ചിരഞ്ജീവിയുടെ ബിഗ് ബജറ്റ് സിനിമകളായ 'ഭോലാ ശങ്കർ', 'ഗോഡ്ഫാദർ' എന്നിവയുടെ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കൂടാതെ ചിരഞ്ജീവി, രാം ചരൺ, കാജൽ അഗർവാൾ, പൂജ ഹെഗ്‌ഡെ എന്നീ താരങ്ങൾ ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ 'ആചാര്യ' ഈ വർഷം അവസാനത്തോടെ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Telugu Megastar Chiranjeevi tests Covid-positive
Next Story