Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightതെലുങ്ക്​ നടനും മാധ്യമ...

തെലുങ്ക്​ നടനും മാധ്യമ പ്രവർത്തകനുമായ ടി.എൻ.ആർ കോവിഡ്​ ബാധിച്ച്​ മരിച്ചു

text_fields
bookmark_border
തെലുങ്ക്​ നടനും മാധ്യമ പ്രവർത്തകനുമായ ടി.എൻ.ആർ കോവിഡ്​ ബാധിച്ച്​ മരിച്ചു
cancel

പ്രമുഖ തെലുങ്ക്​ നടനും​ യൂട്യൂബ്​ അവതാരകനും സിനിമ മാധ്യമ പ്രവർത്തകനുമായ തുമ്മല നരസിംഹ റെഡ്ഡി കോവിഡ്​ ബാധിച്ച്​ മരിച്ചു. ഹൈദരാബാദിൽ വെച്ചായിരുന്നു അന്ത്യം. മഹേഷിൻറെ പ്രതികാരം തെലുങ്ക്​ റീമേക്കായ ഉമ മഹേശ്വര ഉഗ്ര രൂപസ്യ, ഹിറ്റ്​, ഫലക്​നുമ ദാസ്​, ജോർജ്​ റെഡ്ഡി, തുടങ്ങിയ സൂപ്പർ ഹിറ്റ്​ സിനിമകളിൽ വേഷമിട്ടിട്ടുണ്ട്​. എങ്കിലും സെലിബ്രിറ്റി അഭിമുഖങ്ങൾ നടത്തുന്ന 'ഫ്രാങ്ക്​ലി വിത്​ ടി.എൻ.ആർ എന്ന യൂട്യൂബ്​ ചാനലിലൂടെയാണ്​ നരസിംഹ റെഡ്ഡി പ്രശസ്​തനാകുന്നത്​.

നടൻ നാനി നരസിംഹ റെഡ്ഡിയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി രംഗത്തെത്തി. 'ടി.എൻ.ആറി​െൻറ മരണം അങ്ങേയറ്റം ഞെട്ടിക്കുന്നതാണ്​. അദ്ദേഹത്തി​െൻറ ചില അഭിമുഖങ്ങൾ കണ്ടിട്ടുണ്ട്​. അതിഥികളെ കുറിച്ച്​ ഗവേഷണം നടത്തി അവരെ ഹൃദയം തുറന്ന്​ സംസാരിപ്പിക്കുന്നതിൽ അദ്ദേഹത്തിന്​ പ്രത്യേക മിടുക്കുണ്ടായിരുന്നു. കുടുംബത്തിന്​ അനുശോചനം നേരുന്നു. -നാനി ട്വിറ്ററിൽ കുറിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Telugu actorcovid deathTNRThummala Narsimha Reddy
News Summary - Telugu actor Thummala Narsimha Reddy aka TNR dies of Covid-19
Next Story