Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടൻ രാജേന്ദ്ര പ്രസാദിന്റെ മകൾ അന്തരിച്ചു

text_fields
bookmark_border
Telugu Actor Rajendra Prasads 38-Year-Old Daughter Gayatri Dies Due To Heart Attack In Hyderabad
cancel

പ്രശസ്ത തെലുങ്ക് താരം രാജേന്ദ്ര പ്രസാദിന്റെ മകൾ ഗായത്രി(38)അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ഗായത്രിയെ വെള്ളിയാഴ്ച(ഒക്‌ടോബർ നാല്) രാത്രി ഹൈദരാബാദിലെ എഐജി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഡോക്ടർമാർ പരമാവധി ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അന്ത്യകർമങ്ങൾ പിന്നീട് ഹൈദരാബാദിൽ നടക്കും. ഗായത്രിയുടെ മകൾ സായ് തേജസ്വിനി ബാലതാരമാണ്.

രാജേന്ദ്ര പ്രസാദിന്റെ മകളുടെ അപ്രതീക്ഷിത വിയോഗ വാർത്തയിൽ ദുഃഖം രേഖപ്പെടുത്തി തെലുങ്ക് സിനിമാലോകം ഒന്നടങ്കം എത്തിയിട്ടുണ്ട്.'എന്റെ പ്രിയപ്പെട്ട രാജേന്ദ്ര പ്രസാദിന്‍റെ മകൾ ഗായത്രിയുടെ വിയോഗം വേദനജനകമാണ്. ആത്മാവിന് ശാന്തി ലഭിക്കാനായി ഞാൻ പ്രാർഥിക്കുന്നു. രാജേന്ദ്ര പ്രസാദിന്റേയും കുടുംബത്തിന്റേയും വേദനയിൽ പങ്കുചേരുന്നു'- ജൂനിയർ എൻ.ടി.ആർ എക്സിൽ കുറിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Telugu Actor Rajendra Prasad's 38-Year-Old Daughter Gayatri Dies Due To Heart Attack In Hyderabad
Next Story