Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടൻ ചന്ദു ആത്മഹത്യ ചെയ്ത നിലയിൽ; ആത്മസുഹൃത്ത് നടി പവിത്രയുടെ മരണം സംഭവിച്ചിട്ട് ദിവസങ്ങൾ

text_fields
bookmark_border
Telugu Actor Chandu Dies By Suicide At Home 5 Days After Co-Star & Rumoured Girlfriend Pavithra Jayarams Tragic Death
cancel

തെലുങ്ക് ടെലിവിഷൻ താരം ചന്ദ്രകാന്ത് ( ചന്ദു) ആത്മഹത്യ ചെയ്ത നിലയിൽ. വെള്ളിയാഴ്ച അൽകാപൂരിലെ വസതിയിലാണ് ചന്ദ്രകാന്തിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അഞ്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചത്. പവിത്രയുമായി വളരെ അടുത്ത ബന്ധമായിരുന്നു ചന്ദുവിന്. ആത്മസുഹൃത്തിന്റെ വിയോഗം ചന്ദുവിനെ തകർത്തിരുന്നെന്നും നടൻ വിഷാദത്തിലായിരുന്നെന്നും സുഹൃത്തുക്കൾ പറയുന്നു.

അടുത്തിടെ ഒരു അഭിമുഖത്തിൽ, താനും പവിത്ര ജയറാമും അധികം വൈകാതെ തങ്ങളുടെ ബന്ധം ഔപചാരികമാക്കാൻ പദ്ധതിയിട്ടിരുന്നതായി ചന്ദ്രകാന്ത് വെളിപ്പെടുത്തിയിരുന്നു. പിന്നാലെ ആയിരുന്നു നടിയുടെ മരണം

പവിത്രയുടെ ജീവനെടുത്ത അപകടം നടക്കുമ്പോൾ വാഹനത്തിൽ ചന്ദ്രകാന്ത് ഉണ്ടായിരുന്നു. ആന്ധ്രാപ്രദേശിലെ മെഹബൂബ നഗറിന് സമീപത്തുവച്ചായിരുന്നു പവിത്രയുടെ ജീവൻ കവർന്ന അപകടം നടന്നത്. പവിത്ര സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചാണ് അപകടം, സംഭവ സ്ഥലത്തുവച്ചു തന്നെ പവിത്ര മരണപെട്ടിരുന്നു. 'ത്രിനയനി' എന്ന തെലുങ്ക് സീരിയലിലൂടെയാണ് പവിത്രയും ചന്ദുവും ശ്രദ്ധേയരാവുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Telugu Actor Chandu Dies By Suicide At Home 5 Days After Co-Star & Rumoured Girlfriend Pavithra Jayaram's Tragic Death
Next Story