Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightയൂട്യൂബ്​ റെക്കോർഡുകൾ...

യൂട്യൂബ്​ റെക്കോർഡുകൾ തകർത്ത്​ കെ.ജി.എഫ്​ ടീസർ; അടുത്തത്​​ ബാഹുബലിയെന്ന്​ ആരാധകർ

text_fields
bookmark_border
യൂട്യൂബ്​ റെക്കോർഡുകൾ തകർത്ത്​ കെ.ജി.എഫ്​ ടീസർ; അടുത്തത്​​ ബാഹുബലിയെന്ന്​ ആരാധകർ
cancel

യൂട്യൂബിൽ നിരവധി റെക്കോർഡുകൾ തകർത്ത്​ കെ.ജി.എഫ്​ ചാപ്​ടർ രണ്ട്​ ടീസർ. റിലീസ് ചെയ്ത് ഏതാനും മണിക്കൂറുകൾക്കുള്ളിൽതന്നെ പുതിയ ലോക റെക്കോർഡ് സൃഷ്​ടിച്ചിരിക്കുകയാണ്​ കെ.ജി.എഫ്​​. ഒരു ടീസർ വീഡിയോ പുറത്തിറങ്ങി 24 മണിക്കൂറിനുള്ളിൽ ഏറ്റവുംകൂടുതൽ കാഴ്​ച്ചക്കാരെ നേടിയ ലോക റെക്കോർഡാണ്​ കെ.ജി.എഫിന്​ ലഭിച്ചിരിക്കുന്നത്​. മാത്രമല്ല 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽപേർ കണ്ട യുട്യൂബിലെ അഞ്ചാമത്തെ വീഡിയോയും കെ.ജി.എഫാണ്​. 72 ദശലക്ഷത്തിലധികം വ്യൂകളാണ് കെ.ജി.എഫിന്​ ലഭിച്ചത്​​.


അതോടൊപ്പം ഏറ്റവുംകുറഞ്ഞ സമയംകൊണ്ട്​ 100 മില്യൺ കാഴ്​ച്ചക്കാരെ നേടുന്ന വീഡിയോയും കെ.ജി.​എഫാണ്​. ഇതോടെ ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള വലിയ പ്രതീക്ഷകളിലാണ്​ ആരാധകർ​. കെ‌ജി‌എഫ് ചാപ്റ്റർ 2 ബോക്സ് ഓഫീസിൽ നിലവിലുള്ള ചില വലിയ റെക്കോർഡുകൾ തകർക്കുമെന്ന പ്രതീക്ഷയിലാണവർ. ഇന്ത്യയിലെ ഏറ്റവുംവലിയ പണംവാരി ചിത്രമായ ബാഹുബലി: ദി കൺക്ലൂഷനെ കെ‌ജി‌എഫ് മറികടക്കുമെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​. കെ‌ജി‌എഫ് ഒന്നാം ഭാഗം ബോക്‌സോഫീസിൽ വൻ വിജയമായിരുന്നു.

പ്രശാന്ത് നീൽ ആണ്​ സിനിമയുടെ സംവിധായകൻ. സിനിമ രണ്ട് ദേശീയ അവാർഡുകൾ നേടിയിരുന്നു. സ്​പെഷൽ എഫക്​ട്​, സ്റ്റണ്ട്​ കോറിയോ​ഗ്രാഫി എന്നിവക്കാണ്​ പുരസ്​കാരം ലഭിച്ചത്​. യാഷും സഞ്ജയ് ദത്തും അഭിനയിച്ച കെജിഎഫ് 2 കോവിഡ്​ കാലഘട്ടത്തിൽ തീയറ്ററുകളിൽ എത്തുന്ന ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World RecordYouTubeKGF 2KGF 2 teaser
Next Story