Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightടീച്ചറിന്റെ തിയറ്റർ...

ടീച്ചറിന്റെ തിയറ്റർ വരവറിയിച്ച്‌ 'ഒരുവൾ' ഗാനം റിലീസായി

text_fields
bookmark_border
ടീച്ചറിന്റെ തിയറ്റർ വരവറിയിച്ച്‌ ഒരുവൾ ഗാനം റിലീസായി
cancel

അമലാപോൾ മലയാള സിനിമയിലേക്ക് അഞ്ചു വർഷത്തെ ഇടവേളക്കു ശേഷം തിരിച്ചെത്തുന്ന ടീച്ചർ നാളെ മുതൽ തിയേറ്ററുകളിലേക്കെത്തുന്നു. ചിത്രത്തിലെ രണ്ടാമത്തെ ഗാനം ഒരുവൾ സരിഗമ റിലീസ് ചെയ്തു. അമലാപോൾ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ ചെമ്പൻ വിനോദ്, ഹക്കീം ഷാ, മഞ്ജു പിള്ളൈ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു. അതിരൻ സംവിധാനം ചെയ്ത വിവേകാണ് ടീച്ചറിന്റെ സംവിധാനം.

നട്ട്മഗ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വരുൺ ത്രിപുനേനി, അഭിഷേക് റാമിസെട്ടി, ജി പൃഥ്വിരാജ് എന്നിവരും വി.റ്റി.വി ഫിലിംസും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. സെഞ്ച്വറി ഫിലിംസാണ് ചിത്രം തിയേറ്ററുകളിലേക്കെത്തിക്കുന്നത്.

തിരക്കഥ :പി വി ഷാജി കുമാർ, വിവേക് . ഛായാഗ്രഹണം അനു മൂത്തേടത്ത്‌. വിനായക് ശശികുമാർ, അൻവർ അലി, യുഗഭാരതി എന്നിവരുടെ വരികൾക്ക് ഡോൺ വിൻസെന്റ് സംഗീതം പകരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amala paulteacher
News Summary - Teacher movie song released
Next Story