'താര' ചിത്രീകരണം തുടങ്ങി
text_fieldsതമിഴ് ത്രില്ലർ മൂവി 'തൊടുപ്പി'യുടെ സംവിധായകനായ ദേസ് വിൻ പ്രേമിന്‍റെ ആദ്യ മലയാള ചലച്ചിത്രമായ 'താര' ഇരിങ്ങാലക്കുടയിൽ ചിത്രീകരണം തുടങ്ങി. സമീർ ഫിലിംസിന്‍റെ ബാനറിൽ 'തൊടുപ്പി', 'ഉതിരിപ്പൂക്കൾ' 'മറിയാർപൂതം' തുടങ്ങിയ ചിത്രങ്ങൾ നിർമിച്ച സമീർ പി.എം. ആണ് നിർമാണം. ആൺ - പെൺ ബന്ധത്തിലെ സ്വാതന്ത്ര്യവും പരസ്പര ധാരണയും ചർച്ച ചെയ്യുന്ന സിനിമ ആൺകോയ്മയുടെ നീതികേടിനെ ചോദ്യം ചെയ്യുന്നു.
ചെന്നൈ നഗരത്തിൽ നിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യുന്ന സിതാരയിലൂടെയും ശിവയിലൂടെയുമാണ് കഥ വികസിക്കുന്നത്. 'രാക്ഷസൻ' എന്ന സിനിമയിലെ സൈക്കോ ക്രിമിനൽ ക്രിസ്റ്റഫറിനെ അവതരിപ്പിച്ച നാൻ ശരവണൻ ആദ്യമായി ഈ ചിത്രത്തിലൂടെ മലയാളത്തിൽ പ്രധാന വേഷത്തിലെത്തുന്നു. കേന്ദ്രകഥാപാത്രമായ സിതാരയായി വേഷമിടുന്നത് അനുശ്രീയാണ്.
ആത്മബലം കൊണ്ട് ജീവിതത്തെ തിരിച്ചുപിടിച്ച വിജയമോഹൻ തമ്പിയായി ശ്രീനിവാസൻ അഭിനയിക്കുന്നു. ശിവ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് 'മാലിക്ക് ' സിനിമയിലൂടെ ശ്രദ്ധേയനായ സനൽ അമനാണ്. വിജിലേഷ്, ദിവ്യ ഗോപിനാഥ് തുടങ്ങിയവരും അഭിനയിക്കുന്നു. സംവിധായകന്‍റെ തന്നെ തിരക്കഥയ്ക്ക് കവിയും എഴുത്തുകാരനുമായ ബിനീഷ് പുതുപ്പണം സംഭാഷണവും ഗാനരചനയും നിർവഹിക്കുന്നു.
കാമറ: ബിബിൻ ബാലകൃഷ്ണൻ, സംഗീതം: വിഷ്ണു വി. ദിവാകരൻ, എഡിറ്റിങ്ങ്: വിനയൻ എം.ജെ, വസ്ത്രാലങ്കാരം: അഞ്ജന തങ്കച്ചൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷാൻ പുലിക്കൂടൻ, മേക്കപ്പ്: മണികണ്ഠൻ മരത്താക്കര. അസോസിയേറ്റ് ഡയറക്ടർ: സജിത്ത് പഗോമത്ത്. സ്റ്റിൽസ്: ചിന്നു ഷാനവാസ്. ലൊക്കേഷൻ വിഡിയോ: എം.ഡി. മുസമ്മിൽ, നുഅമാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

