Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെളളത്തിൽ വിഷം കലർത്തി നൽകി; കാർ അപകടത്തിൽപ്പെടുത്തി, നേരിടേണ്ടി വന്ന വധശ്രമങ്ങളെ കുറിച്ച് തനുശ്രീ ദത്ത

text_fields
bookmark_border
ഉജ്ജയിനിയിലെ മഹാകാൽ ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടെയാണ് അപകടം സംഭവിക്കുന്നത്
Tanushree Dutta Opens  Up About Her Car Accident  after MeToo expose
cancel

മീടു ആരോപണത്തിന് ശേഷം നേരിടേണ്ടി വന്ന വധശ്രമങ്ങളെ കുറിച്ച് നടി തനുശ്രീ ദത്ത. ഒരു എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. വെള്ളത്തിൽ വിഷം കലർത്തിയും കാറ് അപകടത്തിൽപ്പെടുത്തിയും തന്നെ വകവരുത്താൻ ശ്രമിച്ചെന്ന് നടി പറഞ്ഞു.

എനിക്ക് ഒരു അപകടമുണ്ടായി. ഉജ്ജയിനിയിലെ മഹാകാൽ ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടെയാണ് അപകടം സംഭവിക്കുന്നത്. തന്റെ കാറിന്റെ ബ്രേക്കിൽ കൃത്രിമ കാണിച്ചു. വലിയൊരു അപകടമായിരുന്നു. ആ മുറിവുകളിൽ നിന്ന് ഭേദമാകാൻ കുറെ സമയമെടുത്തു.

അപകടത്തിൽ നിന്ന് രക്ഷപ്പെട്ട് വീണ്ടും ജോലിയിൽ തിരികെ എത്തി. വീണ്ടും തനിക്കെതിരെ സമാനമായ സംഭവം വീണ്ടും നടന്നു. വീട്ടിൽ വെച്ചാണ് ഭീതിജനകമായ സംഭവം നടന്നത്. എനിക്ക് ക്രമേണ അസുഖങ്ങൾ വരാൻ തുടങ്ങി. വീട്ടിൽ ജോലിക്കാരി ഉണ്ടായിരുന്നു. എന്റെ വെള്ളത്തിൽ എന്തെങ്കിലും കലർന്നിട്ടുണ്ടോ എന്നാണ് ഇപ്പോഴത്തെ എന്റെ സംശയം'; തനുശ്രി ദത്ത കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tanushree Dutta Opens Up About Her Car Accident after MeToo expose
Next Story