Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
തല വിളി വേണ്ട; അഭ്യർഥനയുമായി നടൻ അജിത്​ കുമാർ
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_right'തല' വിളി വേണ്ട;...

'തല' വിളി വേണ്ട; അഭ്യർഥനയുമായി നടൻ അജിത്​ കുമാർ

text_fields
bookmark_border

ത​െൻറ പേരി​െൻറ മുന്നിൽ 'തല' എന്ന്​ ചേർത്ത്​ വിളിക്കരുതെന്ന്​ അഭ്യർഥിച്ച്​ തെന്നിന്ത്യൻ സൂപ്പർതാരം അജിത്​ കുമാർ. തന്റെ വക്താവ് സുരേഷ് ചന്ദ്ര മുഖേന ബുധനാഴ്ച പുറത്തിറക്കിയ പ്രസ്ഥാവനയിലാണ്​ അജിത്ത്​ ഇക്കാര്യം വ്യക്തമാക്കിയത്​. ത​െൻറ പേരിന്​ മുമ്പായി 'തല' അല്ലെങ്കിൽ മറ്റേതെങ്കിലും ഉപസർഗ്ഗം ഉപയോഗിക്കരുതെന്നാണ് മാധ്യമ പ്രവർത്തകരോടും ആരാധകരോടും​ താരം ആവശ്യപ്പെട്ടിരിക്കുന്നത്​.

"ഇനിമുതൽ, അജിത് കുമാർ, അജിത് അല്ലെങ്കിൽ എകെ, എന്ന് വിളിക്കപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു," അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. 2001-ൽ പുറത്തിറങ്ങിയ 'ധീന' എന്ന സിനിമയിൽ നിന്നാണ് താരത്തിന്​ തലവൻ എന്നർഥം വരുന്ന 'തല' എന്ന വിളിപ്പേര് ലഭിച്ചത്. അതിന്​ ശേഷം ആരാധകർ അജിത്തിനെ തല എന്നാണ്​ വിളിക്കാറുള്ളത്​. ഇപ്പോൾ മാധ്യമങ്ങളിലും പൊതുചടങ്ങുകളിലും താരത്തെ 'തല' എന്നാണ്​ അഭിസംബോധന ചെയ്യാറുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ThalaAjith KumarThala Ajith
News Summary - Tamil Star Ajith Kumar Tells Fans To stop calling him Thala
Next Story