Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വടിവേലു നായകനായ തമിഴ് ചിത്രം 'പോർമുഴക്കം'; ചിത്രം ഒരുക്കുന്നത് മലയാളി സംവിധായകൻ എ.ബി. ബിനിൽ

text_fields
bookmark_border
വടിവേലുവിനെ നായകനാക്കി ശക്തമായ കോടതിചിത്രവുമായി എത്തുകയാണ് സംവിധായകൻ
വടിവേലു നായകനായ തമിഴ് ചിത്രം പോർമുഴക്കം; ചിത്രം ഒരുക്കുന്നത് മലയാളി സംവിധായകൻ എ.ബി. ബിനിൽ
cancel

വടിവേലുവിനെ നായകനാക്കി ശക്തമായ കോടതിചിത്രവുമായി എത്തുകയാണ് സംവിധായകൻ എ. ബി.ബിനിൽ. ശ്രീനാഥ് ഭാസി നായകനായി എത്തി പ്രേക്ഷക ശ്രദ്ധ നേടിയ ' പൊങ്കാല എന്ന ചിത്രത്തിന്‍റെ സംവിധായകനാണ് ബിനിൽ. ആദ്യം മലയാള ചിത്രത്തിന് ശേഷം തമിഴിലേക്ക് ചുവടുവെക്കുകയാണ് അദ്ദേഹം.

സാധാരണ മാസ് എന്‍റർടെയ്ൻമെന്‍റുകളിൽ നിന്ന് വ്യത്യസ്തമായി, ' പോർമുഴക്കം ' ഒരു ഗൗരവമേറിയ നിയമ ത്രില്ലറാണ്. ചിത്രത്തിൽ വടിവേലു ഒരു സത്യസന്ധനും ധൈര്യശാലിയുമായ പബ്ലിക് പ്രോസിക്യൂട്ടറായി അഭിനയിക്കുന്നു.

വടിവേലുവിനെ കൂടാതെ സമുദ്രക്കനിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. ശക്തമായ രാഷ്ട്രീയ പശ്ചാത്തലമുള്ള ഒരു കൊലക്കേസിൽ, സിസ്റ്റത്തിന്‍റെയും അധികാരത്തിന്‍റെയും സമ്മർദങ്ങൾക്കിടയിൽ നീതി നിലനിർത്താൻ പോരാടുന്ന അഭിഭാഷകന്‍റെ കഥയാണ് ചിത്രം പറയുന്നത്.

ബിഗ് ബഡ്ജറ്റ് ചിത്രം ' പോർമുഴക്കം' നിർമ്മിക്കുന്നത് മണിലാൻഡ് ഗോൾഡ് പ്രൊഡക്ഷന്റെ ബാനറിൽ സി. ജി ലാലുവാണ്. ചിത്രത്തിന്‍റെ മറ്റ് അഭിനേതാക്കളെയും സാങ്കേതിക പ്രവർത്തകരെയും പ്രഖ്യാപിച്ച ശേഷം ഷൂട്ടിംഗ് ഉടൻ ആരംഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tamil Film ‘Pormuzhakam’ to Star Vadivelu; Directed by Malayalam Filmmaker A.B. Binil
Next Story