തമന്നയുടെ 'ഒഡെല 2' ഒ.ടി.ടിയിലേക്ക്
text_fieldsതമന്ന ഭാട്ടിയ നായികയായ 'ഒഡെല 2' ഒ.ടി.ടിയിയിലേക്ക്. ഒഡെല റെയിൽവേ സ്റ്റേഷൻ എന്ന തെലുങ്ക് ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. ആമസോൺ പ്രൈം വിഡിയോയിലൂടെ മേയ് 16 മുതലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ആദ്യ ചിത്രം ഒഡെല റെയിൽവേ സ്റ്റേഷന്‍ ഒരു മര്‍ഡര്‍ മിസ്റ്ററി ചിത്രം ആണെങ്കില്‍ ഒഡെല 2 ഒരു ഫാന്‍റസി ഹൊറര്‍ ചിത്രം എന്ന നിലയിലാണ് ഇറങ്ങിയിരിക്കുന്നത്.
ഇരുണ്ട ശക്തികൾ ജനങ്ങൾക്കെതിരെ ആക്രമണം നടത്തുന്നു. ഇതിനെ തടയാൻ ഒരു ദിവ്യശക്തി എത്തുന്നതുമാണ് കഥ. അശോക് തേജ സംവിധാനം ചെയ്യുന്ന ചിത്രം, മധു ക്രിയേഷൻസിന്റെയും സമ്പത്ത് നന്ദി ടീം വർക്സിന്റെയും ബാനറിൽ ഡി. മധു, സമ്പത് നന്ദി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.
ചിത്രം തിയറ്ററില്‍ വലിയ അനക്കം സൃഷ്ടിച്ചില്ല. ആദ്യദിനത്തില്‍ ആകെ കിട്ടിയ കളക്ഷന്‍ വെറും 85 ലക്ഷം രൂപയാണ്. ഹെബാ പട്ടെൽ, വശിഷ്ട എൻ. സിംഹ, യുവ, നാഗ മഹേഷ്, വംശി, ഗഗൻ വിഹാരി, സുരേന്ദർ റെഡ്ഢി, ഭുപാൽ, പൂജ റെഡി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

