Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസിനിമയുടെ വലിയ...

സിനിമയുടെ വലിയ കാൻവാസിലേക്ക് ആദ്യ ചുവടുവെപ്പ്; കന്നി ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ച് തിരക്കഥാകൃത്ത് സുനീഷ് വാരനാട്

text_fields
bookmark_border
mollywood
cancel
camera_alt

ചിത്രത്തിന്‍റെ പോസ്റ്റർ

മലയാള ചലച്ചിത്ര ലോകത്തേക്ക് പുതിയൊരു സംവിധായകൻ കൂടി ചുവടുവെക്കുന്നു. മോഹൻലാൽ, ഈശോ, പൊറാട്ട് നാടകം എന്നീ സിനിമകളുടെ തിരക്കഥാകൃത്തും, 2023 ലെ മികച്ച ഹാസ്യ സാഹിത്യ കൃതിക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സുനീഷ് വാരനാട് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. 'ഹുപ്പു' (HUPPU) എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

സോഷ്യൽ മീഡിയയിലൂടെയാണ് സംവിധായകൻ സിനിമയുടെ പേര് ഔദ്യോഗികമായി അനൗൺസ് ചെയ്തത്. വൈകാരികമായ കുറിപ്പോടെയാണ് തന്റെ സ്വപ്ന പദ്ധതിയെക്കുറിച്ച് അദ്ദേഹം പങ്കുവെച്ചത്. കുട്ടികൾ പ്രധാന കഥാപാത്രങ്ങളായി വരുന്ന സിനിമ രണ്ട് കുട്ടികളും ഒരു ദേശാടനപക്ഷിയും തമ്മിലുള്ള വൈകാരികമായ ബന്ധത്തെക്കുറിച്ചാണ് പറയുന്നത്.

'വർഷങ്ങളായുള്ള ആഗ്രഹമാണ് ഇപ്പോൾ യാഥാർത്ഥ്യമാകുന്നത്. എഴുത്തിൽ നിന്നും സംവിധാനത്തിലേക്കുള്ള ഈ മാറ്റം വലിയൊരു ഉത്തരവാദിത്തമായി കാണുന്നു,' എന്ന് ടൈറ്റിൽ പുറത്തുവിട്ടുകൊണ്ട് സുനീഷ് വാരനാട് പറഞ്ഞു. മലയാള സിനിമയിലെ പ്രമുഖ താരങ്ങളും സാങ്കേതിക പ്രവർത്തകരും ചിത്രത്തിന് ആശംസകളുമായി എത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ചിത്രത്തിലെ മറ്റു താരങ്ങളെയും അണിയറ പ്രവർത്തകരെയും കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. പി.ആർ.ഓ മഞ്ജു ഗോപിനാഥ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Entertainment Newsscreenwritertitle poster releasecinema
News Summary - Taking the first step towards the big screen of cinema; Screenwriter Suneesh Varanad announces the title of his debut film
Next Story