'നമ്മളെല്ലാവരും ബൈസെക്ഷ്വൽ'; സമാജ്‍വാദി പാർട്ടി എം.പി ഡിംപിൾ യാദവിനോട് ക്രഷ് തോന്നിയിട്ടുണ്ട് -സ്വരഭാസ്കർ
text_fieldsന്യൂഡൽഹി: നമ്മളെല്ലാവരും ബൈസെക്ഷ്വലാണെന്നും സമാജ്‍വാദി പാർട്ടി എം.പി ഡിംപിൾ യാദവിനോട് ക്രഷ് തോന്നിയിട്ടുണ്ടെന്നും നടി സ്വരഭാസ്കർ. ചാനൽ അഭിമുഖത്തിലാണ് സ്വരഭാസ്കറിന്റെ പ്രതികരണം. ഇതിന് മുമ്പും ഇത്തരത്തിലുള്ള തുറന്നുപറച്ചിലുകൾ സ്വരഭാസ്കർ നടത്തിയിട്ടുണ്ട്.
നമ്മളെല്ലാവരും ബൈസെക്ഷ്വലാണ്. എന്നാൽ, എതിർ ലിംഗത്തിലുള്ളവരോട് മാത്രം ആകർഷണം തോന്നണമെന്നത് ആയിരക്കണക്കിന് വർഷങ്ങളായി അടിച്ചേൽപ്പിക്കപ്പെട്ട ഒരു പ്രത്യയശാസ്ത്രമാണെന്ന് സ്വരഭാസ്കർ പറഞ്ഞു. ഡിംപിൾ യാദവിനോട് തനിക്ക് ആകർഷണം തോന്നിയിട്ടുണ്ടെന്നും സ്വരഭാസ്കർ പറഞ്ഞു.
ഡിംപിൾ യാദവുമായി അടുത്തിടെ കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ഡിംപിൾ യാദവിന്റെ പിറന്നാളിന് ആശംസകളറിയിച്ച് സ്വരഭാസ്കർ രംഗത്തെത്തിയിരുന്നു. ഭർത്താവ് ഫഹദുമൊത്തുള്ള അഭിമുഖത്തിലാണ് പരാമർശം.
'നമ്മളെല്ലാവരും ബൈസെക്ഷ്വലാണ്. എന്നാല്‍, എതിര്‍ലിംഗത്തോടുള്ള ലൈംഗിക താത്പര്യമെന്നത് ആയിരക്കണക്കിന് വര്‍ഷങ്ങളായി സാംസ്‌കാരികമായി നമ്മളില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ആശയമാണ്. കാരണം, മനുഷ്യവംശം നിലനില്‍ക്കുന്നത് അതുകൊണ്ടാണ്. അതിനാല്‍ അത് ഒരു സാമൂഹിക നിയമമായി മാറുകയായിരുന്നു', എന്നാണ് ഒരു അഭിമുഖത്തില്‍ സ്വരാ ഭാസ്‌കര്‍ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

