Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ജഹാംഗീർ പേരിനെ ചൊല്ലിയും വിവാദം; സെയ്​ഫ്​ - കരീന ദമ്പതികൾക്ക്​ പിന്തുണയുമായി സ്വര ഭാസ്​കർ
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_right'ജഹാംഗീർ' പേരിനെ...

'ജഹാംഗീർ' പേരിനെ ചൊല്ലിയും വിവാദം; സെയ്​ഫ്​ - കരീന ദമ്പതികൾക്ക്​ പിന്തുണയുമായി സ്വര ഭാസ്​കർ

text_fields
bookmark_border

ബോളിവുഡ്​ താരദമ്പതികളായ സെയ്​ഫ്​ അലി ഖാനും കരീന കപൂറിനും ജനിച്ച രണ്ടാമത്തെ മകന്​ ജഹാംഗീർ എന്നായിരുന്നു പേര്​​ നൽകിയത്​. എന്നാൽ, ആദ്യ മകന്​ തൈമൂർ എന്ന പേര്​ നൽകിയപ്പോഴുണ്ടായ അതേ വിവാദം ഇപ്പോഴും പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്​. മുഗർ ചക്രവർത്തിയുടെ പേര്​ നൽകിയതാണ്​ ഇത്തവണ ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്​. എന്നാൽ, ഇൗ വിഷയത്തിൽ വിവാദങ്ങൾ ഉണ്ടാക്കുന്നവർക്കെതിരെ ശക്​തമായി രംഗത്തെത്തിയിരിക്കുകയാണ്​ നടി സ്വരാ ഭാസ്​കർ. അവരാണ്​​ ഏറ്റവും വലിയ കഴുതകളെന്നും ഇവർക്കെല്ലാം സ്വന്തം കാര്യം നോക്കിയാൽ പോരെയെന്നും സ്വര ട്വിറ്ററിൽ കുറച്ചു.

ത​െൻറ ട്വീറ്റിൽ കരീനയുടെയോ സെയ്ഫി​െൻറയോ പേര് സ്വര പരാമർശിച്ചിട്ടില്ല, എന്നാൽ, ജഹാംഗീർ എന്ന ഹാഷ്​ടാഗ്​ ചേർത്തിട്ടുണ്ട്​. 'ഒരു ദമ്പതികൾ അവരുടെ കുട്ടികൾക്ക് പേരിടുന്നു, ആ ദമ്പതികൾ നിങ്ങളല്ല - പക്ഷെ, അവരിട്ട പേരുകൾ എന്താണെന്നും എന്തുകൊണ്ടാണെന്നുമൊക്കെ നിങ്ങൾക്ക് അഭിപ്രായമുണ്ട്, അത് നിങ്ങളുടെ മനസ്സിലുള്ള ഒരു പ്രശ്നമാണ്​; അത് നിങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നുണ്ടെങ്കിൽ, നിങ്ങളാണ്​ ഈ ലോകത്തിലെ ഏറ്റവും വലിയ കഴുതകളിൽ ഒരാൾ... -സ്വര ട്വിറ്ററിൽ കുറിച്ചു.

രണ്ടാമത്തെ മകൻ ജനിച്ച്​ ആറുമാസം കഴിഞ്ഞിട്ടും കുഞ്ഞി​െൻറ ഫോ​ട്ടോയോ മറ്റ്​ വിശദാംശങ്ങ​ളോ താരദമ്പതികൾ പുറത്തുവിട്ടിരുന്നില്ല. കുഞ്ഞി​െൻറ പേര്​ 'ജെ' (Jeh) എന്നാണെന്നായിരുന്നു​ കരീനയുടെ പിതാവ്​ രൺധീർ കപൂർ മുമ്പ്​ പറഞ്ഞിരുന്നത്​. 40കാരിയായ കരീന രണ്ടാമത്തെ മകന്​ ജന്മം നൽകിയത് കഴിഞ്ഞ ഫെബ്രുവരി 21നായിരുന്നു​. ആദ്യ മകൻ തൈമൂറിന്‍റെ പേരിനെ ചൊല്ലി വിവാദങ്ങൾ ഉയർന്നതിനാൽ, രണ്ടാമത്തെ മകനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ​സെയ്​ഫും കരീനയും രഹസ്യമാക്കിവെക്കുകയായിരുന്നു.

എന്നാൽ, ത​െൻറ ഗർഭകാലത്തെ അനുഭവങ്ങൾ വിവരിച്ചുകൊണ്ട്​ കരീന പുറത്തിറക്കിയ പുതിയ പുസ്​തകമായ 'പ്രെഗ്​നൻസി ബൈബിൾ- ദി അൾട്ടിമേറ്റ്​ മാന്വൽ ഫൊർ മോംസ്​ ടു ബീ' -യിൽ ജഹാംഗീർ എന്ന പേര്​ വെളിപ്പെടുത്തുകയായിരുന്നു. ആദ്യ മകന്​ ലോകചരിത്രത്തിലെതന്നെ ഏറ്റവും ക്രൂരനായ ഭരണാധികാരിയെന്ന്​ വിശേഷിപ്പിക്കപ്പെടുന്ന തൈമൂറിന്‍റെ പേര്​ നൽകിയത്​ ഏറെ കുറ്റപ്പെടുത്തലുകൾക്ക്​ വഴിതെളിച്ചിരുന്നു. തുടർന്ന്​ ക്രൂരനായ ഭരണാധികാരയുടെ പേര് എന്ന നിലയിലല്ല ആ പേര് തിരഞ്ഞെടുത്തതെന്നും പുരാതന പേർഷ്യൻ ഭാഷയിൽ തൈമൂർ എന്നാൽ ഇരുമ്പ് എന്നാണർഥമെന്നും വിശദീകരിച്ച്​ സെയ്​ഫ്​ രംഗത്തെത്തുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kareena KapoorSwara BhaskerSaif Ali KhanJehangir
News Summary - Swara Bhasker backs Kareena Kapoor and Saif amid backlash for naming son Jehangir
Next Story