Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുസ്മിത സെന്നും ലളിത് മോദിയും പ്രണയത്തിലോ! പ്രതികരണവുമായി നടിയുടെ അച്ഛനും സഹോദരനും

text_fields
bookmark_border
വെളളിയാഴ്ച രാവിലെ മകളുമായി ഫോണിൽ സംസാരിച്ചിരുന്നു
Sushmita Sens father  And Brother Reaction About Daughter relationship with Lalit Modi
cancel
Listen to this Article

മുൻ വിശ്വസുന്ദരിയും ബോളിവുഡ് താരവുമായ സുസ്മിത സെന്നും മുൻ ഐപിഎൽ ചെയർമാനും വ്യാവസായിയുമായ ലളിത് മോദിയും തമ്മിലുളള പ്രണയ വാർത്ത വലിയ ചർച്ചയാവുകയാണ്. ലളിത് മോദിയാണ് നടിയുമായി പ്രണയത്തിലാണെന്നുളള സൂചന നൽകിയത്. സുസ്മിതക്കൊപ്പമുള്ള ചിത്രങ്ങളും ട്വീറ്റ് ചെയ്തിരുന്നു.

ട്വീറ്റ് പുറത്ത് വന്നതിന് പിന്നാലെ ഇരുവരും തമ്മിലുള്ള വിവാഹത്തെ കുറിച്ചും പ്രണയത്തെപ്പറ്റിയുമുളള നിരവധി കഥകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ പ്രചരിക്കുന്ന വാർത്തകളിൽ പ്രതികരിച്ച് സുസ്മിത് സെന്നിന്റെ അച്ഛനും സഹോദരനും രംഗത്ത്.

ഈ സംഭവത്തെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നാണ് പിതാവ് ഷുബൈർ സെൻ പറയുന്നത്. പ്രചരിക്കുന്ന വാർത്തയെ കുറിച്ച് തനിക്ക് അറിവോ വിവരമോ ഇല്ല. വെളളിയാഴ്ച രാവിലെ മകളുമായി ഫോണിൽ സംസാരിച്ചിരുന്നു. എന്നാൽ ഇതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല. ലളിത് മോദിയുടെ ട്വീറ്റ് വന്നതിന് ശേഷം മാധ്യമപ്രവർത്തകരാണ് ഇക്കാര്യം എന്നെ അറിയിച്ചത്. ഈ വിഷയത്തിൽ തനിക്ക് യാതൊരുവിധ അറിവുമില്ല. അതിനാൽ തന്നെ അറിയാത്ത ഒരു കാര്യത്തെ കുറിച്ച് അഭിപ്രായം പറയാൻ കഴിയില്ലെന്നും ഷുബൈർ സെൻ പറഞ്ഞു.

പ്രചരിക്കുന്ന വാർത്തകളിൽ സത്യമുണ്ടെങ്കിൽ ഇത് തന്റെ മകളുടെ ജീവിതത്തിൽ വഴിത്തിരിവാകും. ഭാവിയിൽ എന്തായാലും ഇതിനെ കുറിച്ച് ഞാൻ അറിയും. എന്നാൽ ഇപ്പോൾ ഇതിനെ കുറിച്ച് ഒന്നും അറിയില്ലെന്നും പിതാവ് കൂട്ടിച്ചേർത്തു.

മകളും ലളിത് മോദിയുമായുള്ള ബന്ധത്തെ കുറിച്ച് തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നും പിതാവ് വ്യക്തമാക്കി. മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു മറുപടി. 18 മാസങ്ങൾക്ക് മുമ്പ് വീട്ടിലെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ സുസ്മിത എത്തിയിരുന്നു. എന്നാൽ അന്ന് ഇതിനെ കുറിച്ചൊന്നും കുടുംബാംഗങ്ങളോട് അവൾ പറഞ്ഞിരുന്നില്ല.

ഇതിനെ കുറിച്ച് അറfയില്ലെന്നായിരുന്നു സുസ്മിത സെന്നിന്റെ സഹോദരൻ രാജീവിന്റേയും പ്രതികരണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sushmita Sen's father And Brother Reaction About Daughter relationship with Lalit Modi
Next Story