Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുസ്മിത സെന്നിന്‍റെ വളർത്തുപുത്രിക്ക് യഥാർഥ മാതാപിതാക്കളാരെന്ന് അറിയുകയേ വേണ്ട...

text_fields
bookmark_border
susmitha and renee
cancel

24ാം വയസ്സിൽ ഒരു പെൺകുട്ടിയെ ദത്തെടുത്ത് മാതാവായി മാറിയ സുസ്മിത സെൻ അക്കാലത്ത് തന്നെ ലോകത്തിന്‍റെ കണ്ണിൽ ഉദാത്ത മാതൃക ആയിരുന്നു. സുസ്മിതയുടെ വളർത്തുപുത്രി റിനി സെന്നിന് ഇന്ന് 21 വയസ്സായിരിക്കുന്നു. 'സുട്ടാബാസി' എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചുകഴിഞ്ഞിരിക്കുന്നു റിനി.

18 വയസ്സ് തികഞ്ഞ റിനിയോട് യഥാർഥ മാതാപിതാക്കളെക്കുറിച്ച് അറിയാൻ ആഗ്രഹമുണ്ടോ എന്ന് സുസ്മിത ചോദിച്ചതിനെക്കുറിച്ചും താൽപര്യമില്ലെന്ന് റിനി പറഞ്ഞതിനെക്കുറിച്ചും വാർത്തകൾ വന്നിരുന്നു. ഒരു അഭിമുഖത്തിനിടയിൽ താൻ എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന വ്യക്തമാക്കുകയാണ് റിനി.

'സ്നേഹം എന്നത് അതിന്‍റെ എല്ലാ പരിശുദ്ധിയിലും അനുഭവിച്ച ആളാണ് ഞാൻ. എന്നെ സംബന്ധിച്ചിടത്തോളം ദത്തെടുക്കുക, ജൈവീകമായി മാതാപിതാക്കളാകുക എന്നിവ തമ്മിൽ വ്യത്യാസമൊന്നുമില്ല. ഇതെല്ലാം മനുഷ്യന്‍റെ ചില പ്രയോഗങ്ങൾ മാത്രമാണ്.



എന്‍റെ മാതാപിതാക്കൾക്ക് എന്നെ അംഗീകരിക്കാൻ കഴിയാത്ത എന്തെങ്കിലും സാഹചര്യം ഉണ്ടായിട്ടുണ്ടാവാം. പ്രശ്നം എന്തുതന്നെയായാലും അതെല്ലാം ചരിത്രമാണ്. ഇതാണ് എന്‍റെ കുടുംബം. ഇതാണ് ഞാൻ.'

'എനിക്ക് ഇന്ന് ലഭിച്ച എല്ലാ അനുഗ്രഹങ്ങളോടും മുഖം തിരിക്കുന്നത് എന്തിനാണ്? അവർ ആരെന്ന് അറിയുന്നത് കൊണ്ട് ആർക്കാണ് സന്തോഷം ലഭിക്കുന്നത്. എനിക്ക് ഏതായാലും അത് സന്തോഷം നൽകുന്ന കാര്യമല്ല.' റിനി പറഞ്ഞു.

ഒരു കുഞ്ഞിനെ ദത്തെടുക്കാനുള്ള ആഗ്രഹവും റിനി മറച്ചുവെച്ചില്ല.

റിനിക്ക് പുറമെ മറ്റൊരു പെൺകുട്ടിയെകൂടി സുസ്മിത സെൻ ദത്തെടുത്തിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story