Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എന്നെ സ്ത്രീയാക്കി മാറ്റിയതിന് നന്ദി; ഹൃദയസ്പർശിയായ വാക്കുകൾ പങ്കുവെച്ച് സുസ്മിത സെന്നിന്റെ മകൾ

text_fields
bookmark_border
ആഗസ്റ്റ് 4 ന് റെനിയുടെ 23ാം പിറന്നാളായിരുന്നു
Sushmita Sens daughter Renee pens  Hearttouching words On Her Birthday
cancel

മുംബൈ: നടി സുസ്മിത സെന്നിനെ പോലെ തന്നെ മക്കളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. റെനി സെൻ,അലീഷ എന്നിങ്ങനെ രണ്ട് മക്കളാണുള്ളത്. അമ്മ സുസ്മിതയെ പോലെ സോഷ്യൽ മീഡിയയിൽ സജീവമാണ് ഇരുവരും. ഇവർക്ക് ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്സുമുണ്ട്.

ആഗസ്റ്റ് 4 ന് റെനിയുടെ 23ാം പിറന്നാളായിരുന്നു. അമ്മ സുസ്മിതക്കും കുടുംബത്തിനുമൊപ്പമായിരുന്നു ജന്മദിനം ആഘോഷിച്ചത്. ഇപ്പോഴിത സുസ്മിതക്കൊപ്പമുള്ള പിറന്നാൾ ആഘോഷത്തെ കുറിച്ച് വാചാലയാവുകയാണ് താരപുത്രി. ഹൃദയ സ്പർശിയായ കുറിപ്പിനൊപ്പം ചിത്രവും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. തന്നെ ഒരു സ്ത്രീയാക്കി മാറ്റിയതിന് നന്ദിയുണ്ടെന്നും റെനി കുറിപ്പിൽ പറയുന്നു.

'പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ ആശംസ നേർന്ന എല്ലാവർക്കും നന്ദി. ലോകം നിരുപാധികമായി സ്നേഹിക്കപ്പെടുക എന്നത് ദൈവത്തിന്റെ ഏറ്റവും വലിയ അനുഗ്രഹമാണ്. എന്നെ സ്ത്രീയാക്കി മാറ്റിയതിന് അമ്മക്ക് നന്ദി . എന്റെ പിറന്നാൾ ആഘോഷത്തിന് എത്തിയ എല്ലാവർക്കും നന്ദി... എനിക്ക് നല്ലൊരു കുടുംബമുണ്ട്. എന്റെ ജന്മദിനം അവിസ്മരണീയമാക്കിയതിന് പ്രത്യേക നന്ദി, എല്ലാവരോടും നന്ദി പറഞ്ഞാൽ മതിയാകില്ല... താരപുത്രി കുറിച്ചു.

2000 ലാണ് റെനിയെ സുസ്മിത ദത്തെടുക്കുന്നത്. അമ്മ സുസ്മിതയുടെ പാതപിന്തുടർന്ന് റെനി അഭിനയലോകത്ത് എത്തിയിട്ടുണ്ട്. ഡിസ്നി+ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്ത ഷോർട്ട്ഫിലിം സുട്ടാബാസിയിലാണ് താരപുത്രി അഭിനയിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sushmita Sen's daughter Renee pens Hearttouching words On Her Birthday
Next Story