സുസ്മിത സെന്നിന്റെ പോസ്റ്റിന് കമന്റുമായി ലളിത് മോദി, പ്രണയകഥ വീണ്ടും ചർച്ചയാവുന്നു
text_fieldsവീണ്ടും മാധ്യമങ്ങളിൽ ഇടംപിടിക്കുകയാണ് മുൻ വിശ്വസുന്ദരിയും നടിയുമായ സുസ്മിത സെന്നിന്റേയും വ്യാവസായിയും ഐ.പി.എൽ മുൻ ചെയർമാനുമായ ലളിത് മോദിയുടേയും പേരുകൾ. നടിയുമായി പ്രണയത്തിലാണെന്നുള്ള ട്വീറ്റ് സൃഷ്ടിച്ച ചർച്ചകൾ ഏകദേശം അവസാനിച്ചപ്പോഴാണ് വീണ്ടും ഇരുവരുടേയും പേരുകൾ ചർച്ചയാവുന്നത്. നടിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന് ലളിത് മോദി കുറിച്ച കമന്റാണ് വാർത്തകൾക്ക് ആധാരം.
സാർഡീനിയയിൽ നിന്നുളള വീഡിയോ സുസ്മിത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. സ്റ്റൈലായി നീന്തുന്നതിന്റെ വീഡിയോയണ് പോസ്റ്റ് ചെയ്തത്. ഇതിന് 'ഹോട്ട്' എന്നായിരുന്നു ലളിത് മോദിയുടെ കമന്റ്.
ലളിത് മോദിയുമായി പ്രണയത്തിലാണെന്ന് സുസ്മിത സെൻ ഇതുവരെ സമ്മതിച്ചിട്ടില്ല. തുടക്കത്തിൽ പ്രചരിച്ച ഗോസിപ്പ് വാർത്തയിൽ പ്രതികരിച്ച് നടി രംഗത്ത് എത്തിയിരുന്നു. മക്കളായ റെനീക്കും അലീസക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് മറുപടി നൽകിയത്. വിവാഹം കഴിഞ്ഞിട്ടില്ല, മോതിരം ഇട്ടിട്ടില്ല. സ്നേഹം കൊണ്ട് ചുറ്റപ്പെട്ടിരിക്കുകയാണ് എന്നായിരുന്നു കുറിച്ചത്.