Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുസ്മിത സെന്നുമായുള്ള പ്രണയം ലളിത് മോദി അവസാനിപ്പിച്ചതായി സൂചന; കാരണം.. മകൾക്കൊപ്പമുള്ള റോഹ്മാന്റെ ചിത്രം?

text_fields
bookmark_border
Sushmita Sen And Lalit Modi  called It Quits, His Social Media Account Spark Rumours
cancel

ഇന്ത്യൻ പ്രീമിയർ ലീഗ് സ്ഥാപകൻ ലളിത് മോദിയും നടി സുസ്മിത സെന്നുമായുളള പ്രണയം വീണ്ടും വാർത്തകളിൽ ഇടംപിടിക്കുകയാണ്. കഴിഞ്ഞ ജൂലൈ മാസത്തിലാണ് ലളിത് മോദി- സുസ്മിത പ്രണയകഥ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയത്. ട്വിറ്ററിലൂടെയാണ് പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഇത് വലിയ ചർച്ചയായിരുന്നു.

ഇപ്പോഴിതാ ഇരുവരും വേർപിരിഞ്ഞു എന്ന് തരത്തിലുള്ള വാർത്തയാണ് പുറത്ത് വരുന്നത്. ലളിത് മോദിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിനെ ഉദ്ധരിച്ചാണ് വാർത്ത പ്രചരിക്കുന്നത്. സുസ്മിതയെ കുറിച്ച് എഴുതിയിരുന്ന വാചകം ഇൻസ്റ്റഗ്രാം ബയോയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ നടിക്കൊപ്പമുള്ള ചിത്രങ്ങൾ ഇപ്പോഴുമുണ്ട്. എന്നാൽ ഇതിനെ കുറിച്ച് ലളിത് മോദി പ്രതികരിച്ചിട്ടില്ല.

മക്കൾക്കൊപ്പം ജീവിതം ആഘോഷമാക്കുകയാണ് സുസ്മിത സെൻ. ആഗസ്റ്റ് 4 ന് മൂത്തമകൾ റെനിയുടെ 23ാം പിറന്നാൾ ആയിരുന്നു. കുടുംബത്തിനോടൊപ്പമാണ് പിറന്നാൾ ആഘോഷിച്ചത്. നടിയുടെ മുൻ കാമുകൻ മകൾക്ക് പിറന്നാൾ ആശംസ നേർന്നിരുന്നു. റെനിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് ആശംസ നേർന്നത്. ഇതാണ് ലളിത് മോദി- സുസ്മിത ബന്ധത്തിൽ വിളളൽ വീഴാൻ കാരണമെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. റോഹ്മാന് മറുപടിയും റെനി നൽകിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sushmita Sen And Lalit Modi called It Quits, His Social Media Account Spark Rumours
Next Story