Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഈ വർഷത്തെ എന്റെ അവസാനത്തെ ചിത്രം; ഒരു ചെറിയ ബ്രേക്ക് എടുക്കുന്നു - സുഷിൻ ശ്യാം

text_fields
bookmark_border
Sushin Shyam Revals  His Short break In  Movie
cancel

സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുക്കുന്നതായി സംഗീത സംവിധായകൻ സുഷിൻ ശ്യാം.ബോഗയ്ൻവില്ലയുടെ പ്രമോഷന്റെ ഭാഗമായി കുസാറ്റിൽ നടന്ന പരിപാടിയിലാണ് ഇക്കാര്യം പറഞ്ഞത്.2024 ലെ തന്റെ അവസാന ചിത്രമായിരിക്കും ബോഗയ്ൻവില്ലയെന്നും ഇനി അടുത്ത വർഷത്തിലെ പുതിയ ചിത്രവുമായി എത്തുകയുള്ളൂവെന്നും സുഷിൻ പറഞ്ഞു.

'ഈ വർഷത്തെ തന്റെ അവസാന ചിത്രം ഇതായിരിക്കും. അടുത്ത വര്‍ഷമായിരിക്കും ഇനി ഒരു സിനിമയുമായി വരിക. ഇത് ഏറ്റവും അടിപൊളിയായി വരണമെന്ന് എനിക്ക് ആഗ്രഹമുണ്ട്'- സുഷിൻ പറഞ്ഞു. കുസാറ്റിലെ പരിപാടിയിൽ ചിത്രത്തിലെ പ്രധാനതാരങ്ങളായ ജ്യോതിർമയി, കുഞ്ചാക്കോ ബോബൻ, ശ്രിന്ദ, എന്നിവരും പങ്കെടുത്തിരുന്നു

ഈ വർഷം ഒരുപിടി ഹിറ്റ് ചിത്രങ്ങളാണ് സുഷിൻ ശ്യാം നൽകിയത്.സുഷിൻ സംഗീതം നൽകിയ മഞ്ഞുമ്മൽ ബോയ്‌സ്, ആവേശം, ഉള്ളൊഴുക്ക് എന്നീ ചിത്രങ്ങളിലെ ഗാനം സൂപ്പർ ഹിറ്റായിരുന്നു.ബോഗെയ്ൻവില്ല ഗാനവും ട്രെന്റിങ്ങിൽ ഇടംപിടിച്ചിട്ടുണ്ട്.

ഒക്ടോബർ 17 നാണ് ബോഗെയ്ൻവില്ല റിലീസ് ചെയ്യുന്നത്. അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജ്യോതിർമയി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ശ്രിന്ദ, ഷറഫുദ്ദീൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഏറെ നാളുകൾക്ക് ശേഷം നടി ജ്യോതിർമയി അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ബോഗെയ്ൻവില്ലയ്ക്കുണ്ട്. തികച്ചും വേറിട്ട ലുക്കിലാണ് ചിത്രത്തിൽ ജ്യോതിർമയിയുള്ളത്.

കുഞ്ചാക്കോ ബോബനും അമൽ നീരദും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ക്രൈം ത്രില്ലർ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിനൊപ്പം ചേർന്നാണ് അമൽ നീരദ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ഭീഷ്മപർവ്വം സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിച്ച ആനന്ദ് സി ചന്ദ്രനാണ് 'ബോഗയ്ൻവില്ലയുടേയും ഛായാഗ്രാഹകൻ. അമൽ നീരദ് പ്രൊഡക്ഷൻസിന്‍റെയും ഉദയ പിക്‌ചേഴ്‌സിന്‍റെയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sushin Shyam Revals His Short break In Movie
Next Story