Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightറിയയെ അറസ്റ്റ്...

റിയയെ അറസ്റ്റ് ചെയ്യണം, റിയ മകന് വിഷം കൊടുക്കുകയായിരുന്നുവെന്ന് സുശാന്തിന്‍റെ പിതാവ്

text_fields
bookmark_border
റിയയെ അറസ്റ്റ് ചെയ്യണം, റിയ മകന് വിഷം കൊടുക്കുകയായിരുന്നുവെന്ന് സുശാന്തിന്‍റെ പിതാവ്
cancel

പറ്റ്ന: റിയ വളരെക്കാലമായി തന്‍റെ മകന് വിഷം നൽകുകയായിരുന്നുവെന്ന് ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിന്‍റെ പിതാവ് കെ.കെ സിങ്. റിയയേയും സഹായികളേയും അന്വേഷണ ഏജൻസി ഉടൻ അറസ്റ്റ് ചെയ്യണമെന്നും പിതാവ് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം സുശാന്തിന്‍റെ സഹോദരി ശ്വേത സിങ് കീര്‍ത്തി റിയയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. റിയ മാധ്യമശ്രദ്ധ നേടാന്‍ പല ശ്രമങ്ങളും നടത്തുന്നുണ്ടെന്നും എത്രയും പെട്ടെന്ന് നടിയെ അറസ്റ്റ് ചെയ്യണമെന്നുമായിരുന്നു ശ്വേതയുടെ ട്വീറ്റ്.

റിയക്കെതിരെ കെ.കെ സിങ് നല്‍കിയ പരാതിയില്‍ ബിഹാര്‍ പൊലീസ് കേസെടുത്തിരുന്നു. ബിഹാ൪ സ൪ക്കാരിന്‍റെ ശിപാ൪ശ പരിഗണിച്ചാണ് കേന്ദ്ര സ൪ക്കാ൪ നടപടി. റിയയുടെ മൂന്ന് ബന്ധുക്കളടക്കം അഞ്ച് പേരെ സി.ബി.ഐ പ്രതി ചേ൪ത്തിട്ടുണ്ട്. സുശാന്ത് ലഹരി മരുന്നുകൾ ഉപയോഗിച്ചിരുന്നതായി വീട്ടുജോലിക്കാരനും സുഹൃത്തും സി.ബി.ഐക്ക് മൊഴി നല്‍കിയതായാണ് വിവരം.

ജൂൺ 14നാണ് സുശാന്ത് സിങിനെ മുംബൈയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണം കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sushant-singh-rajputrhea-chakraborty
Next Story