'സുശാന്തിേൻറത് കൊലപാതകം, കഴുത്ത് ഞെരിച്ചത് വളർത്തുനായുടെ ബെൽറ്റുപയോഗിച്ച്'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സഹായി
text_fieldsമുംബൈ: നടൻ സുശാന്ത് സിങ് രജ്പുതിെൻറ മരണത്തിലെ ദുരൂഹത വർധിപ്പിച്ചുകൊണ്ട് അദ്ദേഹത്തിെൻറ മുൻ സഹായി അങ്കിത് ആചാര്യയുടെ പുതിയ വെളിപ്പെടുത്തൽ.
'സഹോദരൻ സുശാന്തിനെ എനിക്ക് നന്നായി അറിയാം. അദ്ദേഹത്തിേൻറത് ആത്മഹത്യയാണെന്ന് എനിക്ക് ഒരിക്കലും വിശ്വസിക്കാനാവില്ല. തീർച്ചയായും കൊലപാതകമാണ് നടന്നിരിക്കുന്നത്. ആത്മഹത്യയാണെങ്കിൽ കഴുത്തിലുണ്ടാവുക 'U' ഷേപ്പിലുള്ള പാടായിരിക്കും. എന്നാൽ ഒരാളെ കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തുേമ്പാൾ അത് 'O' ഷേപ്പിലായിരിക്കും. സുശാന്തിെൻറ കാര്യത്തിൽ അത് 'O' ആകൃതിയിലാണ്.
ആത്മഹത്യ ചെയ്യുകയാണെങ്കിൽ കണ്ണുകളും നാവും പുറത്തേക്ക് തള്ളിവരും. ഇത്തരം അടയാളങ്ങളൊന്നും അദ്ദേഹത്തിെൻറ കാര്യത്തിൽ കണ്ടെത്താൻ സാധിച്ചിട്ടില്ല. അതുകൊണ്ട് ഇത് തീർച്ചയായും ഒരു കൊലപാതകമാണ്. -അങ്കിത് ആചാര്യ പറഞ്ഞതായി പിങ്ക് വില്ല റിപ്പോർട്ട് ചെയ്തു.
സുശാന്തിെൻറ കഴുത്തിലുള്ള പാട് താരത്തിെൻറ വളർത്തുനായയുടെ ബെൽറ്റ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ചതിേൻറതാണെന്നും സഹായി ആരോപിച്ചു. 'മൃതദേഹത്തിെൻറ ചിത്രങ്ങൾ ഇപ്പോഴും എെൻറ കൈയിലുണ്ട്. ആ ചിത്രങ്ങളിൽനിന്ന് വ്യക്തമാണ് കുറ്റവാളികൾ സുശാന്തിെൻറ വളർത്തുനായയുടെ ബെൽറ്റ് ഉപയോഗിച്ചാണ് അദ്ദേഹത്തെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന്. കുറ്റം ചെയ്തവരെ വധശിക്ഷ നൽകി ശിക്ഷിക്കണമെന്നും അങ്കിത് ആചാര്യ പറഞ്ഞു. കേസ് സി.ബി.െഎക്ക് വിട്ടതിൽ സന്തോഷമുണ്ടെന്നും സുശാന്തിന് നീതി ലഭിക്കുമെന്ന വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പേഴ്സനൽ അസിസ്റ്റൻറായിരുന്ന അങ്കിത് സദാസമയവും താരത്തോടൊപ്പമുണ്ടാകാറുണ്ടായിരുന്നു. താരത്തിെൻറ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ വന്നതിൽ ഏറ്റവും ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് അങ്കിതിേൻറത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

