ലഹരിമാഫിയ ബന്ധം: സുശാന്തിെൻറ മുൻ മാനേജർ സാമുവൽ മിറാൻഡയെ കസ്റ്റഡിയിലെടുത്തു
text_fieldsമുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിെൻറ മുൻ ഹൗസ് കീപ്പിങ് മാനേജർ സാമുവൽ മിറാൻഡയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) കസ്റ്റഡിയിലെടുത്തു. സുശാന്തിെൻറ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ പുറത്തുവന്ന ലഹരി ഇടപാടുകൾ സംബന്ധിച്ച വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സാമുവലിെൻറ വീട്ടിൽ എൻ.സി.ബി റെയ്്ഡ് നടത്തിയിരുന്നു. അതിന് പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ വർഷം മേയിൽ സുശാന്തിെൻറ കാമുകി റിയ ചക്രവർത്തിയാണ് നടെൻറ ഹൗസ് കീപ്പിങ് മാനേജരായി സാമുവലിനെ നിയമിച്ചത്. സുശാന്തിെൻറ പണം തട്ടിയെടുക്കാനും മയക്കുമരുന്ന് എത്തിച്ച് നൽകാനും സാമുവൽ റിയയെ സഹായിച്ചിരുന്നെന്ന് സുശാന്തിെൻറ വീട്ടുകാർ ആരോപണവുമുന്നയിച്ചിരുന്നു.
എൻ.സി.ബി മുംബൈയിൽ അറസ്റ്റ് ചെയ്ത ലഹരി മരുന്ന് ഇടപാടുകാരൻ സഈദ് വിലാത്രയുമായി സാമുവലിനും റിയയുടെ സഹോദരൻ ഷോവിക് ചക്രവർത്തിക്കും ബന്ധമുണ്ടെന്നു ഏജൻസി വൃത്തങ്ങൾ വ്യക്തമാക്കിയതിന് പിന്നാലെയാണ് റിയയുടെയും സാമുവലിെൻറയും വീടുകളിൽ റെയ്ഡ് നടന്നത്. സഈദ് വിലാത്ര സാമുവലിനും ഷോവിക്കിനും കഞ്ചാവ് എത്തിച്ചിരുന്നതായി തെളിയിക്കുന്ന വാട്സ്ആപ്പ് സന്ദേശങ്ങൾ എൻ.സി.ബിക്ക് ലഭിച്ചിട്ടുണ്ട്. സുശാന്തിെൻറ മരണം അന്വേഷിക്കുന്നതിനിടെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ചുപേരാണ് അറസ്റ്റിലായിരിക്കുന്നത്.

