Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിയറ്റർ ഓഫ് ഡ്രീംസും അനന്തു എന്‍റ‍‍ര്‍ടെയ്ൻമെന്‍റ്സും ചേർന്നൊരുക്കുന്ന പുതിയ ചിത്രത്തിന് തുടക്കം കുറിച്ച് സൂര്യ

text_fields
bookmark_border
ഏപ്രിൽ 6ന് ചിത്രീകരണം ആരംഭിക്കും
തിയറ്റർ ഓഫ് ഡ്രീംസും അനന്തു എന്‍റ‍‍ര്‍ടെയ്ൻമെന്‍റ്സും ചേർന്നൊരുക്കുന്ന പുതിയ ചിത്രത്തിന് തുടക്കം കുറിച്ച് സൂര്യ
cancel

തിയറ്റർ ഓഫ് ഡ്രീംസ്, അനന്തു എന്‍റ‍‍ര്‍ടെയ്ൻമെന്‍റ്സ് എന്നീ ശ്രദ്ധേയ പ്രൊഡക്ഷൻ കമ്പനികൾ സംയുക്തമായി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്‍റെ പൂജ ചടങ്ങുകൾ പ്രൗഢഗംഭീരമായി നടന്നു. കൊച്ചിയിൽ നടന്ന ചടങ്ങിൽ തമിഴ് സൂപ്പർ താരം സൂര്യ, ബി ഉണ്ണികൃഷ്ണൻ, ഷാജി കൈലാസ്, എസ്.എൻ സ്വാമി, നസ്രിയ, റംലത്ത്, കൃഷ്ണമൂർത്തി, ഷിഫിന, ജിത്തു മാധവൻ, ആൽബി എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി. 'രോമാഞ്ചം', 'ആവേശം' എന്നീ ഹിറ്റ് ചിത്രങ്ങളിൽ അസിസ്റ്റന്‍റ് ആയി പ്രവർത്തിച്ച ഷിഫിന ബബിൻ പാക്കർ ആണ് സിനിമയുടെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത്. ഡോ. അനന്തു എസ്, ഡോൾവിൻ കുര്യാക്കോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

കാമറ പൂജ, സ്വിച്ച് ഓൺ ക‍ർമം ഷൈജു ഖാലിദ് നിർവ്വഹിച്ചു. ക്ലാപ്പ് സൂര്യയും സ്ക്രിപ്റ്റ് കൈമാറ്റം അൻവർ റഷീദും നിർവ്വഹിക്കുകയുണ്ടായി. പൂജ ചടങ്ങിൽ സിനിമയിലെ അണിയറപ്രവർത്തകരും സിനിമാ രംഗത്തെ പ്രമുഖരും പങ്കെടുത്തു. ഏപ്രിൽ 6ന് കൊടുങ്ങല്ലൂരിൽ ചിത്രത്തിന്‍റെ ഔദ്യോഗിക ചിത്രീകരണം ആരംഭിക്കും.

ചിത്രത്തിന്‍റെ സാങ്കേതിക നിരയിൽ മലയാളത്തിലെ മുൻനിര പ്രവർത്തകരാണ് അണിനിരക്കുന്നത്. ഛായാഗ്രഹണം: ആൽബി, എഡിറ്റർ: വിവേക് ഹർഷൻ, സംഗീതം: ബിബിൻ അശോക്, ഗാനരചന: വിനായക് ശശികുമാർ, സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ്, ആ‍ര്‍ട്ട് ഡയറക്ടർ: ദിലീപ് നാഥ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: മഷർ ഹംസ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: മൻസൂർ റഷീദ്, അസ്സോസിയേറ്റ് ഡയറക്ട‍ർ: ജോമി ജോൺ, പ്രൊഡക്ഷൻ കൺട്രോളര്‍: കിഷോർ പുറക്കാട്ടിരി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: രാംജിത്ത് പ്രഭാത്, നൃത്തസംവിധാനം: ഷെരീഫ് മാസ്റ്റർ, സുമേഷ് മാസ്റ്റർ, സംഘട്ടനം: അഷറഫ് ഗുരുക്കൾ, സിങ്ക് സൗണ്ട്: വൈശാഖ്, സ്റ്റിൽസ്: ഷെയ്ൻ, പി.ആർ.ഒ: ആതിര ദിൽജിത്ത്. വലിയ താരനിര അണിനിരക്കുന്ന ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - surya nazriya new malayalam movie
Next Story