മലയാള സിനിമയുടെ ആധികാരിക വിവരങ്ങളുമായി സൂര്യ ചിത്ര ഫിലിം ഡയറക്ടറി
text_fieldsസിനിമ - സീരിയൽ രംഗത്തെ നടീനടൻമാരുടെയും സാങ്കേതിക വിദ്ഗദരെയും ബന്ധപ്പെടാൻ പുതിയൊരു വഴികാട്ടിയായ സൂര്യ ചിത്ര ഫിലിം ഡയറക്ടറിയുടെ പരിഷ്‌കരിച്ച പതിപ്പ് വിപണിയിലെത്തി. കാൽനൂറ്റാണ്ടായി മലയാള സിനിമയിലെ പ്രമുഖ പ്രൊഡക്ഷൻ കൺട്രോളറും, എഴുത്തുകാരനുമായ ഷാജി പട്ടിക്കരയാണ് സൂര്യ ചിത്ര ഫിലിം ഡയറക്ടറിയുടെ എഡിറ്റർ. മലയാള സിനിമയിലെ പൊതു വിവരങ്ങൾ അടങ്ങിയ ആധികാരികതയുള്ളതാണ് ഈ ഫിലിം ഡയറക്ടറി.
സിനിമക്ക് ആവശ്യമായ എല്ലാ വിവരങ്ങളും ഈ ഡയറക്ടറിയിലുണ്ട്. മലയാള സിനിമയിലെ സൂപ്പർ താരങ്ങൾ മുതൽ ടി.വി താരങ്ങൾ, ജൂനിയർ ആർട്ടിസ്റ്റ് എന്നിവരുടെയും ഫോൺ നമ്പർ ഇതിലുണ്ട്. സിനിമയിലെ സാങ്കേതിക വിദ്ഗധരായ കാമറാമാൻ, മേക്കപ്പ്മാൻ, കലാസംവിധായകർ , പൊഡക്ഷൻ കൺടോളേഴ്സ്, തിരക്കഥാകൃത്തുകൾ, സംവിധായകർ , സംഗീത സംവിധായകർ , നിർമാതാക്കൾ, ഗാനരചയിതാക്കൾ തുടങ്ങി സിനിമ-സീരിയൽ രംഗത്തെ മുഴുവൻ സാങ്കേതിക വിദ്ഗദരെയും ഈ ഡയറക്ടറിയിലൂടെ ബന്ധപ്പെടാൻ കഴിയും.
മാധ്യമങ്ങൾ,ചലച്ചിത്ര മാധ്യമ പ്രവർത്തകർ, ലൊക്കേഷനുകൾ , ഷൂട്ടിങ് ക്യാമ്പ് , ഹോട്ടലുകൾ, സ്റ്റുഡിയോ, ചലച്ചിത്ര സംഘടനകൾ, നിർമാണക്കമ്പനികൾ, കേരളത്തിലെ മുഴുവൻ തിയറ്ററുകൾ, കെ.എസ്.ആർ ടി.സി ബസ് സ്റ്റേഷനുകൾ , റെയിൽവേ സ്റ്റേഷൻ, കലാ രംഗത്ത് ഉപയോഗിക്കുന്ന സാധനങ്ങൾ തുടങ്ങി സിനിമ - സീരിയൽ നിർമാണത്തിന് ആവശ്യമായ ഫോൺ നമ്പറുകൾ അടങ്ങിയ സമ്പൂർണ്ണ ഡയറക്ടറിയാണ് സൂര്യ ചിത്ര ഫിലിം ഡയാക്ടറി. കോപ്പികൾക്ക് 9349243080, 9895857725 ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

