ഇത് ഡബിൾ സർപ്രൈസ്! ബെത്‌ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം 'സോൾ മേറ്റ്സ് ഒരു സാത്തുക്കുടി പ്രണയം' റിലീസായി; ജസ്റ്റിൻ ചേട്ടന്‍റെ കാമിയോ ഇനി യൂട്യൂബിൽ കാണാം
text_fieldsഓണം റിലീസായെത്തിയ ബെത്‌ലഹേം കുടുംബയൂണിറ്റ് തിയോറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിന്‍റെ മുഴുവൻ ടീമിനും മികച്ച പ്രശംസയാണ് ലഭിക്കുന്നതും. ഓണം റിലീസായെത്തിയ സിനിമ പ്രേക്ഷകർക്ക് തിയേറ്ററുകളിൽ വലിയ സർപ്രൈസുകളായിരുന്നു ഒരുക്കിയത്. ഇപ്പോളിതാ മറ്റൊരു സർപ്രൈസ് കൂടി പ്രേക്ഷകർക്കു മുമ്പിൽ വെളിപ്പെടുത്തിയിരിക്കുകയാണ് ബെത്‌ലഹേം കുടുംബയൂണിറ്റിന്‍റെ അണിയറപ്രവർത്തകർ.
നിവിൻ പോളിയുടെ സഹോദരനായി വേഷമിട്ട സംഗീത് പ്രതാപിന്‍റെ ജോയൽ എന്ന കഥാപാത്രം സിനിമയിൽ ഒരു ഷോർട്ട് ഫിലിം ചിത്രീകരിക്കുന്നുണ്ട്. ഇത് സിനിമയുടെ കഥക്കുവേണ്ടി സ്ഷ്ടിച്ചതാണെന്നായിരിന്നു ആദ്യം കരുതിയത്. സിനിമയുടെ പ്രദർശനം തുടരുന്നതിനിടെ സോൾ മേറ്റ്സ് ഒരു സാത്തുക്കുടി പ്രണയം എന്ന ഷോർട്ട് ഫിലിമിന്‍റെ പോസ്റ്റർ അണിയറപ്രവർത്തകരുൾപ്പെടെ പുറത്തു വിട്ടപ്പോളും സിനിമയുടെ പ്രമേഷനാണെന്നാണ് പലരും കരുതിയത്. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ജോയൽ ഡേലിസിന്‍റെ സാത്തുക്കുടി പ്രണയം റിലീസായിരിക്കുകയാണ്.
തിയേറ്ററുകളെ ഇളക്കിമറിച്ച നർമ്മ മുഹൂർത്തങ്ങൾ സമ്മാനിച്ച ഗിരീഷ് എഡി പടത്തിന്‍റെ മറ്റൊരു സർപ്രൈസായാണ് സാത്തുക്കുടി പ്രണയത്തിന്‍റെ റിലീസിനെ പ്രേക്ഷകർ സ്വീകരിച്ചത്. ഭാവനാ സ്റ്റുഡിയോസിന്‍റെ യൂട്യൂബ് ചാനലിലാണ് ഷോർട്ട് ഫിലിം റിലീസ് ചെയ്തത്. സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ തന്നെയാണ് ഷോർട്ട് ഫിലിമിലെ അഭിനേതാക്കളും അണിയറപ്രവർത്തകരുമെന്നതും ഏറെ രസകരമാണ്. ഇതിനകം തന്നെ ജോയൽ ഡേവിഡ് സംവിധാനത്തിൽ ജസ്റ്റിൻ ഡേവിഡ് നിർമിച്ച സോൾ മേറ്റ്സ് ഒരു സാത്തുക്കുടി പ്രണയം യൂട്യൂബിൽ വൻ ഹിറ്റായിക്കഴിഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

