Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൂര്യ ചിത്രം കങ്കുവ ഒ.ടി.ടിയിലെത്തി

text_fields
bookmark_border
Suriya’s  Kanguva heavily trimmed for OTT premiere
cancel

സൂര്യ നായകനായെത്തിയ ബിഗ് ബജറ്റ് ചിത്രം ‘കങ്കുവ’ ഒ.ടി.ടിയിൽ പ്രദർശനം ആരംഭിച്ചു. ആമസോൺ പ്രൈമിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ശിവയുടെ സംവിധാനമായ പിരീഡ് ആക്ഷന്‍ ഡ്രാമയാണ് കങ്കുവ.

നവംബർ 14ന് 38 ഭാഷകളിലായി തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം പ്രതീക്ഷിച്ചത് പോലെ വിജയം നേടിയില്ല.350 കോടി ബജറ്റിലെത്തിയ ചിത്രം 106.58 കോടിയാണ് ആകെ നേടിയത്.

സിനിമയിൽ രണ്ടു ഗെറ്റപ്പുകളിലാണ് സൂര്യ എത്തിയത്. രണ്ട്കാലഘട്ടങ്ങളിലെ കഥയാണ് സിനിമ പറയുന്നത്.ബോബി ഡിയോളായിരുന്നു വില്ലൻ. താരത്തിന്റെ ആദ്യത്തെ കോളിവുഡ് ചിത്രം കൂടിയാണ് കങ്കുവ.

1000 വർഷങ്ങൾക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കങ്കുവയിൽ യോദ്ധാവായാണ് സൂര്യ എത്തുന്നത്. ബോളിവുഡ് താരം ദിഷ പഠാനിയാണ് നായിക. സ്റ്റുഡിയോ ഗ്രീനും യുവി ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമിച്ചത്.350 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Suriya’s Kanguva heavily trimmed for OTT premiere
Next Story