സൂര്യക്കൊപ്പം ദുൽഖറും നസ്രിയയും; പുതിയ ചിത്രം പ്രഖ്യാപിച്ച് നടൻ- വിഡിയോ
text_fieldsസൂരരൈ പോട്ര് എന്ന ചിത്രത്തിന് ശേഷം സൂര്യയും സുധ കൊങ്കരയും വീണ്ടും ഒന്നിക്കുന്നു. സൂര്യ 43 എന്ന് താൽകാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ ദുൽഖർ സൽമാനും നസ്രിയയും വിജയ് വർമയും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. സൂര്യയാണ് സോഷ്യൽ മീഡിയ പേജിലൂടെ ചിത്രത്തെ കുറിച്ച് പങ്കുവെച്ചിരിക്കുന്നത്.
ജി.വി പ്രകാശാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. 2 ഡി എന്റർടെയ്ൻമന്റെ്സിന്റെ ബാനറിൽ ജ്യോതികയും രാജ് ശേഖർ പാണ്ഡ്യനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നേരത്തെ തന്നെ സുര്യ- സുധ ടീമിന്റെ ചിത്രത്തിനെ കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണിത്.
ഒരു ഇടവേളക്ക് ശേഷമാണ് നസ്രിയ തമിഴ് സിനിമയുടെ ഭാഗമാകുന്നത്. 2014 ൽ പുറത്തിറങ്ങിയ 'തിരുമണം എനും നിക്കാഹ്' ആണ് നടിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ തമിഴ് ചിത്രം. കൂടാതെ ബാംഗ്ലൂർ ഡെയ്സിന് ശേഷം ദുൽഖർ സൽമാനും നസ്രിയയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
കിങ് ഓഫ് കൊത്തയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ദുൽഖറിന്റെ ചിത്രം. മലയാളത്തെ കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ , ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തിയിരുന്നു.

