'കങ്കുവ'യുടെ റിലീസ് മാറ്റിയത് സത്യം; കാരണം പറഞ്ഞ് സൂര്യ, 'പിന്തുണക്കുമെന്ന് പ്രതീക്ഷിക്കുന്നു'
text_fieldsതമിഴിൽ സൂപ്പർ താരങ്ങളുടെ ബിഗ് ബജറ്റ് ചിത്രങ്ങളാണ് റിലീസിനായി അണിയറയിൽ ഒരുങ്ങുന്നത്. വിജയ് ചിത്രം ഗോട്ട് സെപ്റ്റംബർ അഞ്ചിന് തിയറ്ററുകളിലെത്തും. സൂര്യയുടെ കങ്കുവയും രജനികാന്തിന്റെ വേട്ടയ്യനും തിയറ്ററുകളിലെത്താൻ തയാറെടുക്കുന്നുണ്ട്.
സൂര്യ ചിത്രം കങ്കുവക്കൊപ്പം രജനിയുടെ വേട്ടയ്യനും ഒക്ടോബർ പത്തിന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ കങ്കുവയുടെ റിലീസ് നീട്ടിയിരിക്കുകയാണ്. സൂര്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കാർത്തി നായകനായെത്തുന്ന മെയ്യഴകൻ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് ഇക്കാര്യം പറഞ്ഞത്. നേരത്തെ കങ്കുവയുടെ റിലീസ് നീട്ടിയതായി റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.
'ഒക്ടോബർ 10 ന് രജനികാന്ത് സാറിന്റെ വേട്ടയ്യൻ എത്തുന്നുണ്ട്. രജിനി സാറിനെ വളരെ ബഹുമാനിക്കുന്നുണ്ട്. കഴിഞ്ഞ അമ്പത് വർഷമായി തമിഴ് സിനിമയുടെ മുഖമാണ് അദ്ദേഹം.സൂപ്പർ സ്റ്റാറിന്റെ 50 വർഷത്തെ പാരമ്പര്യത്തെയും, നമ്മൾ ജനിച്ച നാൾ മുതൽ അദ്ദേഹം നമ്മെ രസിപ്പിക്കുന്നു എന്ന വസ്തുതയെയും മാനിച്ച് അദ്ദേഹത്തിന്റെ സിനിമ വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നത്. രജനി സാർ തമിഴ് സിനിമയുടെ മേൽവിലാസമാണ്. നിങ്ങളും എ ന്റെ തീരുമാനത്തെ പിന്തുണക്കുമെന്ന് പ്രതീക്ഷിക്കുന്നു'- സൂര്യ പറഞ്ഞു.
കങ്കുവയെക്കുറിച്ചും താരം ഓഡിയോ ലോഞ്ചിൽ സംസാരിച്ചു. ആയിരത്തിലധികം ആളുകളുടെ രണ്ടര വർഷത്തെ പരിശ്രമമാണ് കങ്കുവ. 'ഞങ്ങളുടെ കഠിനാധ്വാനം പാഴാകില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. സിനിമയ്ക്ക് അർഹിക്കുന്ന സ്നേഹവും ബഹുമാനവും നിങ്ങൾ നൽകുമെന്നാണ് എന്റെ വിശ്വാസം'- സൂര്യ കൂട്ടിച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

