Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപണമില്ല, ജീവിക്കുന്നത്...

പണമില്ല, ജീവിക്കുന്നത് സുഹൃത്തിനോടൊപ്പം; ചികിത്സക്ക് പണം അഭ്യർഥിച്ച് പിതാമകൻ നിർമാതാവ്, സഹായവുമായി സൂര്യ

text_fields
bookmark_border
Suriya comes in for support Pithamagan producer VA Durai  for his  treatment
cancel

പിതാമകൻ ഉൾപ്പടെ തമിഴിൽ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നിർമിച്ച വി.എ ദുരൈക്ക് സാമ്പത്തിക സഹായവുമായി നടൻ സൂര്യ. ചികിത്സ സഹായം അഭ്യർഥിച്ച് സോഷ്യൽ മീഡിയയിൽ വിഡിയോ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു സൂര്യ സഹായഹസ്തവുമായി എത്തിയത്.

രണ്ട് ലക്ഷം രൂപയാണ് സൂര്യ നൽകിയത്. കൂടാതെ സിനിമാ മേഖലയിൽ നിന്ന് കൂടുതൽ സഹായം ലഭിച്ചേക്കുമെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ദുരിതപൂർണ്ണമായ ജീവിത സാഹചര്യത്തിലൂടെയാണ് വി.എ ദുരൈ കടന്നു പോകുന്നത്. സ്വന്തമായി വീടുപോലുമില്ലാത്ത ഇദ്ദേഹം സുഹൃത്തിന്റെ സംരക്ഷണയിലാണ് കഴിയുന്നത്.

സൂര്യ, വിക്രം എന്നിവർ പ്രധാനവേഷത്തിലെത്തിയ പിതാമകൻ ഭാഷാവ്യത്യാസമില്ലാതെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് നടൻ വിക്രമിന് ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. പിതാമകന്റെ വിജയത്തെ തുടർന്ന് മറ്റൊരു ചിത്രം നിർമിക്കാനായി സംവിധായകൻ ബാലയെ ദുരൈ സമീപിച്ചിരുന്നു. 25 ലക്ഷം അഡ്വാൻസായി നൽകുകയും ചെയ്തു. എന്നാൽ ഈ ചിത്രം നടന്നില്ല. ഈ പണം ബാല തിരികെ നൽകിയതുമില്ല. 2022-ൽ ദുരൈ പണം തിരികെ ആവശ്യപ്പെട്ട് ബാലയുടെ ഓഫീസിൽ ചെന്ന് പ്രതിഷേധിച്ചത് വലിയ വാർത്തയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SuriyaPithamaganVA Durai
News Summary - 'Pithamagan' producer VA Durai seeks help for his medical treatment; Suriya comes in for support
Next Story