വ്യത്യസ്ത ലുക്കിൽ ജയറാമും ജോജുവും; 'സൂര്യ 44' പോസ്റ്റർ
text_fieldsസൂര്യയും സംവിധായകൻ കാർത്തിക് സുബ്ബരാജും ഒന്നിക്കുന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. സൂര്യ 44 എന്നാണ് ചിത്രത്തിന് താൽകാലികമായി നൽകിയിരിക്കുന്ന പേര്.മലയാളത്തിൽ നിന്നും ജയറാമും ജോജുവും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിത ഇരുവരുടെയും ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ. ചിത്രത്തിലേക്ക് സ്വാഗതം ചെയ്തു കൊണ്ടാണ് കാർത്തിക് പോസ്റ്ററുകൾ പങ്കുവെച്ചച്ചിരിക്കുന്നത്.
മുടി പിന്നിലേക്ക് ചീകിയൊതുക്കി കറുത്ത കണ്ണട വെച്ചുകൊണ്ട് വ്യത്യസ്ഥ ലുക്കിലാണ് ജയറാം പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അഭിനയത്തിൽ വൈവിധ്യതയും നർമ്മവും ജീവശ്വാസമാക്കിയ മനുഷ്യൻ, സൂര്യ44ൻ്റെ പ്രതിഭകൾക്കൊപ്പം ജയറാമും. ജയറാം സാറിന് സ്വാഗതം എന്നാണ് പോസ്റ്ററിനൊപ്പം കാർത്തിക് കുറിച്ചത്.ഏത് കഥാപാത്രത്തെയും വെല്ലുന്ന മാരക സ്ക്രീൻ പ്രസൻസ് എന്നാണ് ജോജുവിനെ കാർത്തിക് വിശേഷിപ്പിച്ചിരിക്കുന്നത്.
'ലവ് ലാഫ്റ്റർ വാർ' എന്ന ടാഗ്ലൈനോടെയുള്ള സിനിമ ആക്ഷനും പ്രാധാന്യം നൽകുന്ന പ്രണയകഥ ആയിരിക്കുമെന്നാണ് സൂചന. സൂര്യ-ജ്യോതികയുടെ 2ഡി എൻ്റർടെയ്ൻമെൻ്റും കാർത്തിക് സുബ്ബരാജിൻ്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം ജൂൺ ആദ്യവാരം ആൻഡമാനിൽ ആരംഭിക്കുമെന്ന് വിവരം. പൂജ ഹെഗ്ഡെയാണ് ചിത്രത്തിലെ നായികയായിയെത്തുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

