Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടി കീർത്തിയും അനിരുദ്ധും വിവാഹിതരാകുന്നുവെന്ന വാർത്ത നിഷേധിച്ച് സുരേഷ് കുമാർ

text_fields
bookmark_border
ഇരുവരും പ്രണയത്തിലാണ് എന്നും ഉടൻ വിവാഹിതരാകും എന്നായിരുന്നു റിപ്പോർട്ടുകൾ
keerthy Suresh, Anirudh
cancel

ചെന്നൈ: നടി കീർത്തി സുരേഷും സംവിധായകൻ അനിരുദ്ധ് രവിചന്ദറും തമ്മിൽ വിവാഹിതരാകുന്നുവെന്ന വാർത്ത സത്യമല്ലെന്ന് നടിയുടെ പിതാവും നിർമാതാവുമായ സുരേഷ് കുമാർ. ഒരു ടാബ്ലോയിഡിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും പ്രണയത്തിലാണെന്ന വാർത്ത ഇദ്ദേഹം നിഷേധിച്ചത്.

അനിരുദ്ധിന്‍റെ പിറന്നാൾ ദിനത്തിൽ ഇരുവരും ഒരുമിച്ച് നിൽക്കുന്ന ചിത്രം കീർത്തി പോസ്റ്റ് ചെയ്ത് ആശംസകൾ അറിയിച്ചതോടെയാണ്ഇവർ വിവാഹിതാകുന്നു എന്ന തരത്തിൽ വാർത്തകൾ പരന്നത്. ഇരുവരും പ്രണയത്തിലാണ് എന്നും ഉടൻ വിവാഹിതരാകും എന്നായിരുന്നു റിപ്പോർട്ടുകൾ.

മിസ് ഇന്ത്യ എന്ന ചിത്രമാണ് കീർത്തി സുരേഷിന്‍റേതായി അവസാനം പുറത്തിറങ്ങിയത്. തമിഴിലും തെലുങ്കിലും തിരക്കുള്ള താരമാണ് കീർത്തി. തമിഴിൽ അണ്ണാത്തെ, സാനി കായിതം എന്നീ ചിത്രങ്ങളിലും തെലുഗിൽ ഗുഡ് ലക്ക് സഖി, രെഗ് ദേ, സർക്കാരു വാരി പാത്ത, ഐന ഇഷ്ടം നുവു മലയാളത്തിൽ മരക്കാർ, അറബിക്കടലിന്‍റെ സിംഹം, വാശി എന്നീ ചിത്രങ്ങളുമാണ് കീർത്തിയുടേതായി പുറത്തിറങ്ങാനുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story