Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightത്രില്ലറുമായി സുരേഷ്...

ത്രില്ലറുമായി സുരേഷ് ഗോപി; 'വരാഹം' പൂർത്തിയായി

text_fields
bookmark_border
Suresh Gopis Varaham movie Wrap  Up
cancel

സുരേഷ് ഗോപിയെ നായകനാക്കി സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന വരാഹം എന്ന ചിത്രത്തിന്റെ ചിത്രീകരണം ഒറ്റപ്പാലത്തു പൂർത്തിയായി. അങ്കമാലിക്കടുത്ത് കാലടിയിലാണ് സിനിമയുടെ ചിത്രകീകരണം ആരംഭിച്ചത്.കൊച്ചി, പാലക്കാട്, ഒറ്റപ്പാലം, എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടന്നത്.

പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായി എത്തുന്നത് സുരേഷ് ഗോപിയാണ്.സുരാജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ മേനോൻ, നവ്യാനായർ, പ്രാച്ചി ടെഹ് ലാൻ, (മാമാങ്കം ഫെയിം) ശ്രജിത്ത് രവി, ഇന്ദ്രൻസ്, ഷാജു, സരയൂ അനിലാ നായർ, സാദിഖ്, സന്തോഷ് കീഴാറ്റൂർ, എന്നിവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.

ദിവസങ്ങൾക്ക് മുമ്പ് ത്രത്തിന്റെ മേക്കിങ് വിഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇന്ദ്രൻസും അണിയറ പ്രവർത്തകരുമായിരുന്നു വിഡിയോയിലുണ്ടായിരുന്നത്. അഭിനേതാക്കളുടെ ലുക്ക് പുറത്തുവിടാത്തതിനാൽ സുരേഷ് ഗോപി അടക്കമുള്ള താരങ്ങളെ ഉൾക്കൊള്ളിക്കാഞ്ഞതെന്ന് അണിയറപ്രവർത്തകർ പറഞ്ഞു.

കഥ ജിത്തു. കെ. ജയൻ. മനു സി. കുമാർ,തിരക്കഥ - മനു.സി. കുമാർ,സംഗീതം - രാഹുൽ രാജ്,ഛായാഗ്രഹണം - അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റിങ് - മൺസൂർ മുത്തുട്ടി, കലാസംവിധാനം - സുനിൽ. കെ.ബോർജ്,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സ്യമന്തക്. അസ്സോസ്സിയേറ്റ് ഡയറക്ടർ - പ്രേം പുതുപ്പള്ളി,എക്സിക്കുട്ടീവ് പ്രൊഡ്യൂസർ- രാജാ സിങ്, കൃഷ്ണകുമാർ,ലൈൻ പ്രൊഡ്യൂസർ - ആര്യൻ സന്തോഷ്, മാവെറിക് മൂവീസ് എൻ്റെർടൈൻമെൻ്റ്, സഞ്ജയ് പടിയൂർ എൻ്റർടൈൻമെൻ്റ് എന്നീ ബാനറുകളിൽ വിനീത് ജയിൻ, സഞ്ജയ് പടിയൂർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Suresh GopiVaraham movie
News Summary - Suresh Gopi's Varaham movie Wrap Up
Next Story