Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലെഗസി അല്ല നെപ്പോട്ടിസം! ദുൽഖറിനൊപ്പമുള്ള ചിത്രത്തിന് മറുപടിയുമായി സുരേഷ് ഗോപിയുടെ മകൻ മാധവ്

text_fields
bookmark_border
Suresh Gopi
cancel

ദുൽഖർ സൽമാനും സഹോദരനും നടനുമായ ഗോകുലിനുമൊപ്പമുള്ള ചിത്രത്തിന് പരിഹാസ കമന്റ് ചെയ്ത ആളിന് മറുപടിയുമായി സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ്. സഹോദരി ഭാഗ്യയുടെ വിവാഹ സൽക്കാര ചടങ്ങിൽ നിന്നുള്ള ചിത്രമായിരുന്നു മാധവ് സുരേഷ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ലെഗസി എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. ഈ ചിത്രത്തിന് നേരെയാണ് വിമർശനം ഉയർന്നത്.

ഇത് പാരമ്പര്യമല്ല നെപ്പോട്ടിസമാണെന്നായിരുന്നു ചിത്രത്തിന് താഴെ വന്ന കമന്റ്. 'മറ്റേത് ജോലി സ്ഥലത്തും സ്വജനപക്ഷപാതം പ്രവർത്തിക്കുന്നത് പോലെ ഇവിടെയും അത് കാരണമാണ് നിങ്ങൾക്ക് പ്രവേശനം ലഭിക്കുന്നത്. നമുക്ക് കാണാം' എന്നായിരുന്നു ഇതിന് മാധവ് നൽകിയ മറുപടി. താരപുത്രന്റെ മറുപടി സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റേയും ശ്രേയസ്സ് മോഹന്റെ കൊച്ചിയിൽ സംഘടിപ്പിച്ച വിവാഹ സൽക്കാരത്തിന് കുടുംബസമേതമായിരുന്നു മമ്മൂട്ടി എത്തിയത്. സുരേഷ് ഗോപിക്കും കുടുംബത്തിനുമൊപ്പമുള്ള മമ്മൂട്ടിയുടെയും ദുൽഖറിന്റേയും ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്.

മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തിനൊപ്പമുള്ള ചിത്രവും മാധവ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. പ്രിയപ്പെട്ട എന്നാണ് മാധവ് ചിത്രത്തിന് അടിക്കുറിപ്പ് നൽകിയത്. ഭാഗ്യയുടെ വിവാഹ സൽക്കാര ചടങ്ങിൽ മമ്മൂട്ടിയുടെ മകൾ സുറുമിയും എത്തിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Suresh Gopi's Son madhav suresh's witty reply to negative comment on Pic With Dulquer Salaman
Next Story