Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

50 കോടി ക്ലബ്ബിൽ ഇടം പിടിച്ച് സുരേഷ് ഗോപിയുടെ പാപ്പൻ, തിയറ്റുകളിൽ ജൈത്രയാത്ര തുടരുന്നു...

text_fields
bookmark_border
ജൂലൈ 29 നാണ് ചിത്രം തിയറ്റർ റിലീസാ‍യി എത്തിയത്
Suresh Gopis Movie Paappans Crosses 50  crore Box office Collection
cancel

മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് സുരേഷ് ഗോപിയുടെ പാപ്പൻ. 2022 ജൂലൈ 29 ന് ആണ് ചിത്രം തിയറ്റർ റിലീസാ‍യി എത്തിയത്. ആരാധകർ ആഘോഷമാക്കിയ ചിത്രം 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ഔദ്യാഗിക ഫേസ്ബുക്ക് പേജിലൂടൊണ് ഇക്കാര്യം അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടി തിയറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ് പാപ്പൻ.

കേരളത്തിൽ 250 തിയറ്ററുകളിലാണ് ചിത്രം ആദ്യം റിലീസ് ചെയ്തത്. എന്നാൽ രണ്ടാം വാരം സ്ക്രീനുകളുടെ എണ്ണം 600 ആയി ഉയർത്തി. യുകെയിലും യൂറോപ്പിലും ചിത്രം ഈ വാരം പ്രദർശത്തിനെത്തും.

സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ആദ്യമായി ഒന്നിച്ച് അഭിനയിച്ച ചിത്രം എന്നുള്ള പ്രത്യേകതയും പാപ്പനുണ്ട്. നിത പിള്ള, നൈല ഉഷ, ഡയാന ഹമീദ് , ആശ ശരത്, ടിനി ടോം, മാളവിക മേനോൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

RJ ഷാന്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഗോകുലം ഗോപാലന്‍, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവര്‍ ചേര്‍ന്നാണ്. ഗോകുലം മൂവീസും ഡ്രീം ബിഗ് ഫിലിംസും ചേര്‍ന്നാണ് ചിത്രം തിയറ്ററുകളിൽ എത്തിച്ചത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Suresh Gopi's Movie Paappan's Crosses 50 crore Box office Collection
Next Story