Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസുരേഷ് ഗോപിയുടെ...

സുരേഷ് ഗോപിയുടെ 'വരാഹം'- മേക്കിങ് വിഡിയോ പുറത്ത്

text_fields
bookmark_border
Suresh Gopi  Movie  Varaham  Making Video Out
cancel

സുരേഷ് ഗോപിയെ നായകനാക്കി സനൽ. വി. ദേവൻ സംവിധാനം ചെയ്യുന്ന വരാഹം എന്ന ചിത്രത്തിന്റെ മേക്കിങ് വിഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.

ഇന്ദ്രൻസും അണിയറ പ്രവർത്തകരുമാണ് വിഡിയോയിലുള്ളത്. അഭിനേതാക്കളുടെ ലുക്ക് പുറത്തുവിടാത്തതിനാൽ സുരേഷ് ഗോപി അടക്കമുള്ളവരെ ഉൾക്കൊള്ളിക്കുവാൻ കഴിഞ്ഞിട്ടില്ലെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി.

പ്രശസ്ത ആക്ഷൻ കോറിയോഗ്രാഫർ തവസ്സിയുടെ നേതൃത്ത്വത്തിൽ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്ന ഭാഗങ്ങളാണ് പ്രധാനമായും ഈ വിഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ മേനോൻ,നവ്യ നായർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.പ്രാഞ്ചി ടെഹ് ലാൻ (മാമാങ്കം ഫെയിം)ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂർ, സാദിഖ്, സരയൂ എന്നിവരാണ് മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കഥ ജിത്തു. കെ. ജയൻ. മനു സി. കുമാർ,തിരക്കഥ - മനു.സി. കുമാർ,സംഗീതം - രാഹുൽ രാജ്,ഛായാഗ്രഹണം - അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റിങ് - മൺസൂർ മുത്തുട്ടി, കലാസംവിധാനം - സുനിൽ. കെ.ബോർജ്,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സ്യമന്തക്. അസ്സോസ്സിയേറ്റ് ഡയറക്ടർ - പ്രേം പുതുപ്പള്ളി,എക്സിക്കുട്ടീവ് പ്രൊഡ്യൂസർ- രാജാ സിങ്, കൃഷ്ണകുമാർ,ലൈൻ പ്രൊഡ്യൂസർ - ആര്യൻ സന്തോഷ്, മാവെറിക് മൂവീസ് എൻ്റെർടൈൻമെൻ്റ്, സഞ്ജയ് പടിയൂർ എൻ്റർടൈൻമെൻ്റ് എന്നീ ബാനറുകളിൽ വിനീത് ജയിൻ, സഞ്ജയ് പടിയൂർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കൊച്ചി, പാലക്കാട്, ഒറ്റപ്പാലം, എന്നിവിടങ്ങളിലായാണ് ചിത്രീകരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Suresh GopiVaraham movie
News Summary - Suresh Gopi Movie Varaham Making Video Out
Next Story