അടിെപാളി ലുക്കിൽ 'പത്മ'യായി സുരഭി ലക്ഷ്മി
text_fieldsനടന്‍ അനൂപ് മേനോന്‍ ആദ്യമായി നിർമിക്കുന്ന ചിത്രമാണ് 'പത്മ'. അനൂപ് മേനോന്‍ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ഈ കാര്യം അറിയിച്ചപ്പോള്‍ മുതൽ പത്മ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആരാണെന്ന് അറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. ഇപ്പോൾ അടിപൊളി ലുക്കിൽ പത്മയായി ദേശീയ അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മിയെ അവതരിപ്പിച്ച് കൊണ്ട് പോസ്റ്റർ ഇറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ഒരു വലിയ നഗരത്തിന്‍റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥ പറയുന്ന 'പത്മ'യിലെ നായകൻ അനൂപ് മേനോന്‍ ആണ്. കഥ, തിരക്കഥ, സംഭാഷണമെഴുതി സിനിമ സംവിധാനം ചെയ്യുന്നതും അനൂപ് മേനോന്‍ തന്നെ. അനൂപ് മേനോന്‍ സ്‌റ്റോറീസിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശങ്കര്‍ രാമകൃഷ്ണന്‍, മെറീന മൈക്കിള്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ബാക്കി ഇരുപതോളം പേർ പുതുമുഖങ്ങളാണ്. മഹാദേവന്‍തമ്പി ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രൊഡക്ഷന്‍ ഡിസൈനര്‍-ബാദുഷ, കല-ദുന്‍ദു രഞ്ജീവ്, എഡിറ്റര്‍-സിയാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-അനില്‍ ജി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

