Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപ്രായപൂർത്തിയാകാത്ത...

പ്രായപൂർത്തിയാകാത്ത കുട്ടിയോട് അസഭ്യമായ ചോദ്യങ്ങൾ! നൃത്ത റിയാലിറ്റി ഷോക്കെതിരെ ബാലാവകാശ കമീഷന്റെ നോട്ടീസ്

text_fields
bookmark_border
Super Dancer Chapter 3 in trouble, judges allegedly asked minor vulgar questions
cancel

നപ്രിയ നൃത്ത റിയാലിറ്റി ഷോയായ സൂപ്പർ ഡാൻസർ ചാപ്റ്റർ 3ക്കെതിരെ ദേശീയ ബാലാവകാശ കമീഷന്റെ നോട്ടീസ്. പ്രായപൂർത്തിയാകാത്ത കുട്ടിയോട് മാതാപിതാക്കളെ കുറിച്ച് അസഭ്യമായ ചോദ്യങ്ങൾ ചോദിച്ചതിനെ തുടർന്നാണ് ബാലാവകാശ കമീഷൻ നോട്ടീസ് അയച്ചത്. ഇതിന്റെ ദൃശ്യങ്ങൾ ഉടൻ തന്നെ നീക്കം ചെയ്യണമെന്നും ചാനൽ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടാതെ ഷോയിൽ പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയോട് ഇത്തരത്തിലുള്ള ചോദ്യങ്ങൾ ചോദിച്ചതിന്റെ കാരണവും തേടിയിട്ടുണ്ട്. കുട്ടികളിൽ അസ്വസ്ഥത സൃഷ്ടിക്കുന്ന കാര്യങ്ങൾ ചോദിക്കാൻ പാടില്ലെന്നും കമീഷൻ നോട്ടീസിൽ പറയുന്നു.

ജനപ്രിയ ഡാൻസ് റിയാലിറ്റി ഷോയാണ് സൂപ്പർ ഡാൻസർ ചാപ്റ്റർ 3. ബോളിവുഡ് താരമായ ശിൽപ ഷെട്ടി, കൊറിയോഗ്രാഫർ ഗീത കപൂർ, സംവിധായകൻ അനുരാഗ് ബസു എന്നിവരാണ് ഷോയുടെ വിധി കർത്താക്കൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tvNCPCR
News Summary - Super Dancer Chapter 3 in trouble, judges allegedly asked minor vulgar questions
Next Story