ഹ്യൂമർ- ആക്ഷൻ ജോണറിൽ 'സാഹസം' ആരംഭിച്ചു
text_fieldsഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ്.കെ.എൻ. നിർമ്മിച്ച്, ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന സാഹസം എന്ന ചിത്രത്തിന് തുടക്കമിട്ടു. ചൊവ്വാഴ്ച്ച കൊച്ചിയിലെ കലൂർ, ഐ.എം.എ ഹാളിൽ നടന്ന ചടങ്ങിൽ നിർമ്മാതാവ് കെ.എൻ. റിനീഷിൻ്റെ മാതാപിതാക്കളായ പി.കുഞ്ഞിരാമനും, നളിനിയും ചേർന്ന് ഭദ്രദീപം തെളിയിച്ചു കൊണ്ടായിരുന്നു തുടക്കം കുറിച്ചത്.
നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ, മേജർ രവി, സണ്ണി വെയ്ൻ, നരേൻ, സജിൻ ചെറുകയിൽ, ഛായാഗ്രാഹകൻ ആൽബി, സ്പൈർ പ്രൊഡക്ഷൻസ് സാരഥി സഞ്ജു ഉണ്ണിത്താൻ, എന്നിവരും ചടങ്ങിൽ പങ്കാളികളായിരുന്നു.
തുടർന്ന് നിർമ്മാതാവ് റിനീഷ് കെ.എൻ.സ്വിച്ചോൺ കർമ്മവും, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ ഷിനോജ് ഒണ്ടയിൽ ഫസ്റ്റ് ക്ലാപ്പും നൽകി. ഐ.ടി. പശ്ചാത്തലത്തിലൂടെ, ഹ്യൂമർ, ആക്ഷൻ, ജോണറിൽ അഡ്വഞ്ചർ ത്രില്ലർ സിനിമ ഒരുക്കുകയാണ് ഈ ചിത്രത്തിലൂടെ. സണ്ണി വെയ്ൻ, നരേൻ, ബൈജു സന്തോഷ്, സജിൻ ചെറുകയിൽ, യോഗി ജാപി, ശബരീഷ് വർമ്മ, ഭഗത് മാനുവൽ, ടെസ്സജോസഫ്, ജീവാ ജോസഫ്, വർഷാ രമേഷ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
തിരക്കഥ സംഭാഷണം - ബിബിൻ കൃഷ്ണ, യദുകൃഷ്ണദയാ കുമാർ. ഗാനങ്ങൾ - വിനായക് ശശികുമാർ, വൈശാഖ് സുഗുണൻ. സംഗീതം - ബിബിൻ അശോക്. ഛായാഗ്രഹണം - ആൽബി. എഡിറ്റിംഗ് - കിരൺ ദാസ്. കലാസംവിധാനം- സുനിൽ കുമാരൻ, മേക്കപ്പ്- സുധി കട്ടപ്പന. കോസ്സ്റ്റ്യം ഡിസൈൻ അരുൺ മനോഹർ. നിശ്ചല ഛായാഗ്രഹണം- ഷൈൻ ചെട്ടികുളങ്ങര, ഡിസൈൻ - യെല്ലോ ടൂത്ത്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- പാർത്ഥൻ, അസ്സോസ്സിയേറ്റ് ഡയറക്ടർ -നിധീഷ് നമ്പ്യാർ. ഫൈനൽ മിക്സ് - വിഷ്ണു പി.സി. ആക്ഷൻ- ഫീനിക്സ് പ്രഭു, ഡിസ്ട്രിബ്യൂഷൻ ഹെഡ് - പ്രദീപ് മേനോൻ, എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് - ഷിനോജ് ഒണ്ടയിൽ, രഞ്ജിത് ഭാസ്ക്കരൻ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ്- ജിതേഷ് അഞ്ചുമന, ആൻ്റെണി കുട്ടമ്പുഴ. പ്രൊഡക്ഷൻ കൺട്രോളർ - ഷിഹാബ് വെണ്ണല. പി.ആർ.ഒ- വാഴൂർ ജോസ്. ജനുവരി മുപ്പതു മുതൽ കൊച്ചിയിൽ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കും. സ്പൈർ പ്രൊഡക്ഷൻസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

