സണ്ണി ഡിയോളിന്റെ ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് കിലിയും സഹോദരിയും -വിഡിയോ
text_fieldsനടൻ സണ്ണി ഡിയോളിന്റെ സൂപ്പർ ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് ഇൻസ്റ്റഗ്രാം സെൻസേഷണൽ താരം കിലി പോളും സഹോദരിയും. ആഗസ്റ്റ് 11 ന് തിയറ്ററുകളിൽ എത്തുന്ന ദഗർ 2 ലെ അർജിത്ത് സിങ് ആലപിച്ച ഗാനത്തിനാണ് ഇരുവരും ചുവടുവെച്ചിരിക്കുന്നത്. ഇവരുടെ നൃത്ത വിഡിയോ സണ്ണി ഡിയോൾ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിട്ടുമുണ്ട്.
തന്റെ കുട്ടിക്കാലത്ത് ഒരുപാട് ബോളിവുഡ് സിനിമകൾ കണ്ടുവെന്നും ഒരു അഭിനേതാവാകുക എന്നതായിരുന്നു എന്റെ സ്വപ്നം, ഇപ്പോൾ ഞാൻ ഇവിടെയുണ്ട്, ഞാൻ എന്റെ സ്വപ്നത്തിലെത്താൻ ശ്രമിക്കുന്നു. ഒരു ദിവസം സ്വപ്നങ്ങൾ സാക്ഷാത്കരിക്കും..ഈ പഴയ ഗാനം ആസ്വദിക്കൂ.. എന്ന് കുറിച്ചു കൊണ്ടാണ് കിലി വിഡിയോ പോസ്റ്റ് ചെയ്തത്. സണ്ണി ഡിയോളിന്റെ കടുത്ത ആരാധകനാണെന്നും താരം കിലി പറയുന്നു.
2001 പുറത്ത് ഇറങ്ങിയ ദഗർ 1ന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം. 22 വർഷങ്ങൾക്ക് ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നത്. നടി അമഷ പട്ടേലാണ് നായിക. ഇന്ത്യ–പാക്കിസ്ഥാൻ വിഭജനത്തെ തുടർന്ന് തന്റെ മകനെ വീണ്ടെടുക്കാൻ ലാഹോറിലേക്കു പോകുന്ന താര സിങിന്റെ കഥയാണ് ഗാദർ 2. ഉത്കർശ് ശർമ, സിമ്രാട് കൗർ, ലവ് സിൻഹ എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ.

