Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോഹൻലാലിന്റെ ജയിലർ ലുക്ക് പുറത്തുവിട്ട് സൺ പിക്ചേഴ്സ്; സ്റ്റൈൽ മന്നനൊപ്പം കംപ്ലീറ്റ് ആക്ടറും ഒരുമിക്കുന്നു

text_fields
bookmark_border
നെല്‍സണ്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്
Sun Pictures released Mohanlals jailer look
cancel

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തും കംപ്ലീറ്റ് ആക്ടർ മോഹന്‍ലാലും ഒന്നിക്കുന്ന സിനിമ, ജയിലറിന്റെ മറ്റൊരു ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്കാണ് നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ്‌ പുറത്തുവിട്ടത്. നെല്‍സണ്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.


കാമിയോ വേഷമായിരിക്കും മോഹൻലാലിന്റേത് എന്നാണ് പുറത്തുവരുന്ന സൂചനകൾ. കന്നഡയിലെ സൂപ്പർ സ്റ്റാർ ശിവരാജ് കുമാർ, ജയിലറിൽ നിർണായകവേഷത്തിലുണ്ട്.

2022 ഡിസംബറിൽ പുറത്തുവന്ന ജയിലറിന്റെ ടീസറിന് വൻ വരവേല്പാണ് ലഭിച്ചത്. മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷമാണ് രജിനികാന്തിന്. ചിത്രത്തിന്റെ തിരക്കഥയും സംവിധായകൻ നെൽസന്റേത് തന്നെയാണ്. തമന്നയാണ് നായിക. അനിരുദ്ധ് ആണ് സം​ഗീത സംവിധാനം. ചിത്രം ഈ വർഷം ഏപ്രിൽ 14ന് തിയേറ്ററുകളിലെത്തും.

പോസ്റ്ററിൽ വിന്റേജ് ലുക്കിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഹൈദരാബാദിൽ നടക്കുന്ന ഷെഡ്യൂളിൽ രജനികാന്ത് ജോയിൻ ചെയ്തിട്ടുണ്ട്. മോഹൻലാലും ഈ ഷെഡ്യൂളിന്റെ ഭാഗമാകും എന്നാണ് വിവരം.

ഒരു രാത്രി നടക്കുന്ന കഥയാണ് ചിത്രം എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. മലയാളി നടൻ വിനായകനും ചിത്രത്തിന്റെ ഭാഗമാണ്. മുഴുനീള ആക്ഷന്‍ ചിത്രമായിരിക്കും ജയിലര്‍. ശിവകാര്‍ത്തികേയനും ചിമ്പുവും ജയിലറിന്റെ ഭാഗമായേക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sun Pictures released Mohanlal's jailer look
Next Story