Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്നോവയിലാണ് വിദ്യാ ബാലൻ വസ്ത്രംമാറിയത്; താരങ്ങൾക്ക് സൗകര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞില്ല; തുറന്ന് പറഞ്ഞ് സംവിധായകൻ

text_fields
bookmark_border
Sujoy Ghosh Recalls Vidya Balan Would Change in Her Car on Kahaani Set: We Couldnt Afford...
cancel

വിദ്യാ ബാലനെ കേന്ദ്രകഥാപാത്രമാക്കി സുജോയ് ഘോഷ് സംവിധാനം ചെയ്ത ചിത്രമാണ് കഹാനി. 2012 ൽ പുറത്തിറങ്ങിയ ചിത്രം15 കോടി ബജറ്റിലാണ് ഒരുങ്ങിയത്. ചിത്രം ബോക്സോഫീസിൽ മികച്ച കളക്ഷൻ നേടിയിരുന്നു. ഏകദേശം 79.20 കോടിയാണ് ആഗോളതലത്തിൽ കഹാനി സ്വന്തമാക്കിയത്.

നിരവധി വെല്ലുവിളികൾ തരണം ചെയ്താണ് കഹാനി പൂർത്തിയാക്കിയതെന്ന് പറയുകയാണ് സംവിധായകൻ സുജോയ് ഘോഷ്. കുറഞ്ഞ ബജറ്റിലൊരുങ്ങിയ ചിത്രമായതുകൊണ്ട് അഭിനേതാക്കൾക്ക് വേണ്ടവിധം സൗകര്യം ഒരുക്കാൻ കഴിഞ്ഞില്ലെന്നും നടി വിദ്യാ ബാലൻ ചിത്രീകരണവുമായി സഹകരിച്ചെന്നും സുജോയ് ഘോഷ് അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അമിതാഭ് , ഷാറൂഖ് എന്നിവരെ പോലെ പറഞ്ഞ വാക്കു പാലിക്കുന്ന ആളാണ് വിദ്യയെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

' വളരെ കുറഞ്ഞ സൗകര്യത്തിലാണ് വിദ്യ കഹാനി എന്ന ചിത്രം ചെയ്തത്. വളരെ ചെറിയ ബജറ്റായിരുന്നു.അതിനാൽ അഭിനേതാക്കൾക്ക് ആവശ്യമായ സൗകര്യങ്ങൾ പോലും നൽകാൻ കഴിഞ്ഞില്ല. വിദ്യക്ക് കാരവൻ ഇല്ലായിരുന്നു. ഒരു ഇനോവ കാറിൽ കറുത്ത തുണികൊണ്ട് മറച്ചാണ് വസ്ത്രം മാറ്റിയിരുന്നത്.

വിദ്യക്ക് വേണമെങ്കിൽ കഹാനി വേണ്ടെന്ന് വെയ്ക്കമായിരുന്നു. എന്നാൽ ഞങ്ങളോട് ഒരു പരാതിയും പറഞ്ഞില്ല. ചെറിയ സൗകര്യത്തിൽ ചിത്രത്തിൽ അഭിനയിച്ചു.ഷാറൂഖ് ഖാൻ, അമിതാഭ് ബച്ചൻ എന്നിവരെ പോലെ പറഞ്ഞ വാക്ക് പാലിക്കുന്ന കൂട്ടത്തിലാണ് വിദ്യ ബാലനും'- സുജേയ് ഘോഷ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sujoy Ghosh Recalls Vidya Balan Would Change in Her Car on Kahaani Set: 'We Couldn't Afford...'
Next Story