അഹങ്കാരമാണ് സുഹാസിനിക്ക്, അല്ലെങ്കിൽ അങ്ങനെയൊക്കെ ഫോണിൽ വിളിച്ച് പറയുമോ; പാർഥിപൻ
text_fieldsനടി സുഹാസിനിക്ക് താൻ സുന്ദരിയാണെന്ന അഹങ്കാരമാണെന്ന് നടന്‍ പാര്‍ഥിപന്‍. ‘വെര്‍ഡിക്റ്റ്’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിനിടെ സുഹാസിനിയെ കുറിച്ച് പാര്‍ഥിപൻ പറഞ്ഞത് തെല്ലരമ്പരപ്പോടെയാണ് എല്ലാവരും കേട്ടിരുന്നത്. പിന്നീടാണ് അതിന്‍റെ കാരണം പാർഥിപൻ രസകരമായി വിവരിച്ചത്.
50 വയസായ വിവരം സുഹാസിനി തന്നെ ഫോണില്‍ വിളിച്ച് പറഞ്ഞതിനെ കുറിച്ചാണ് പാര്‍ഥിപന്‍ പറയുന്നത്. ഈ പ്രായത്തിലും താന്‍ സുന്ദരി ആണെന്ന അഹങ്കാരം കൊണ്ടാണ് സുഹാസിനി അങ്ങനെ പറഞ്ഞതെന്നും ഇല്ലെങ്കിൽ ആരെങ്കിലും അങ്ങനെയൊക്കെ വിളിച്ചു പറയുമോ എന്നു ചോദിക്കുന്ന പാർഥിപൻ അതാണ് അവരുടെ ആത്മവിശ്വസമെന്നും പറയുന്നു.
”സുഹാസിനിയുടെ അഭിനയത്തെ കുറിച്ച് എല്ലാവരും പറയും. എന്നാല്‍ താന്‍ ഒരു സുന്ദരി ആണെന്ന അഹങ്കാരം ഈ ലോകത്ത് ഏറ്റവും കൂടുതല്‍ ഉള്ളത് സുഹാസിനിക്കാണ്. ഒരു ദിവസം അവര്‍ എന്നെ വിളിച്ചു പറഞ്ഞു, ‘പാര്‍ഥിപന്‍ എനിക്ക് ഇന്ന് 50 വയസായി’ എന്ന്. നിങ്ങളൊന്ന് ആലോചിച്ചു നോക്കൂ, എല്ലാ സ്ത്രീകളും 28 വയസ്സിന് ശേഷം അവരുടെ പ്രായം മറക്കും. ആരും പിന്നീട് പ്രായം പറയില്ല. 50 വയസില്‍ ഒരു സ്ത്രീ തനിക്ക് 50 വയസായി എന്ന് പറയണമെങ്കില്‍ അവരുടെ അഹങ്കാരത്തിന് എന്തൊരു അഴകാണ്. 50ാം വയസിലും എന്തൊരു സുന്ദരി ആണെന്ന് കാണൂ. അതാണ് സുഹാസിനിയുടെ ആത്മവിശ്വാസം” പാർഥിപൻ പറഞ്ഞു.
വയസ് തുറന്നുപറയുന്നതിനെക്കുറിച്ച് വളരെ വ്യത്യസ്തമായ അഭിപ്രായം പുലർത്തുന്നയാളാണ് സുഹാസിനി. 'വയസ് എന്നാല്‍ അനുഭവമാണ്, അത് പറയുന്നതില്‍ എന്താണ് പ്രയാസം. അതൊരു അഭിമാനമാണ്' എന്നാണ് അതേക്കുറിച്ച് സുഹാസിനി പറയാറുള്ളത്.
കൃഷ്ണ ശങ്കര്‍ സംവിധാനം ചെയ്ത വെര്‍ഡിക്ടില്‍ സുഹാസിനി ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.