എല്ലാം ശുഭമായോ? സാമന്തയുടെ ആദ്യ നിർമാണ ചിത്രമായ 'ശുഭം' ട്രെയിലർ
text_fieldsസാമന്തയുടെ ആദ്യ നിർമാണ ചിത്രമായ 'ശുഭം' മെയ് ഒൻപതിന് തിയറ്ററുകളിൽ എത്തും. സാമന്തയുടെ ബാനറായ ട്രാലാല മൂവിങ് പിക്ചേഴ്സിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പ്രവീൺ കന്ദ്രേഗുല സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വസന്ത് മാരിഗന്തി കഥയും തിരക്കഥയും ഒരുക്കിയ ചിത്രത്തിന് ഷോർ ആണ് സംഗീതം നിര്‍വഹിക്കുന്നത്.
പുതുമയുള്ളതും എന്നാൽ പ്രസക്തവുമായ കഥാതന്തുവാണ് ശുഭം അവതരിപ്പിക്കുന്നത്. ഹൊറർ കോമഡി ചിത്രത്തിൽ അതിഥി വേഷത്തിൽ സാമന്തയും എത്തുന്നുണ്ട്. 2 മിനിറ്റ് 51 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലറില്‍ ഒരു കൂട്ടം സുഹൃത്തുക്കൾ തങ്ങളുടെ ഭാര്യമാരെ എങ്ങനെ നിയന്ത്രിക്കാൻ ശ്രമിക്കുന്നു എന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതോടെയാണ് ട്രെയിലർ ആരംഭിക്കുന്നത്.
വീട്ടിലെ സ്ത്രീകൾ എല്ലാ ദിവസവും രാത്രി 9 മണിക്ക് നടക്കുന്ന ഒരു ടിവി സീരിയല്‍ കാണുന്നു. പുരുഷന്മാർക്ക് അവരുടെ മുകളിലുള്ള എല്ലാ നിയന്ത്രണം നഷ്ടപ്പെടുന്നു. ട്രെയിലറിന്റെ അവസാനം, സാമന്ത പുരുഷന്മാരോട് എല്ലാവരും മരിക്കുമെന്ന് അവൾ നാടകീയമായി ആംഗ്യം കാണിക്കുന്നു. ഒപ്പം ഇതേ സമയം റിലീസ് ഡേറ്റും എഴുതി കാണിക്കുന്നു. സാമന്തയുടെ വ്യത്യസ്തമായ കോമഡി റോള്‍ ചിത്രത്തില്‍ കാണാന്‍ സാധിക്കുമെന്നാണ് ആരാധകരുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

