Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭൂൽ ഭുലയ്യ കണ്ടു, പ്രതികരണവുമായി കാർത്തിക് ആര്യനടുത്തേക്കെത്തി നാടോടി കുട്ടികൾ, വിഡിയൊ വൈറൽ

text_fields
bookmark_border
ഭൂൽ ഭുലയ്യ കണ്ടു, പ്രതികരണവുമായി കാർത്തിക് ആര്യനടുത്തേക്കെത്തി നാടോടി കുട്ടികൾ, വിഡിയൊ വൈറൽ
cancel
Listen to this Article

ഭൂൽ ഭുലയ്യ രണ്ടാം ഭാഗം ബോക്സ് ഓഫീസ് കയ്യടിക്കിക്കൊണ്ടിരിക്കുകയാണ്. മെയ് 20ന് തീയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ചിത്രം കണ്ട് അഭിപ്രായം പറയാൻ നടൻ കാർത്തിക്കിനടുത്തേക്ക് എത്തിയ നാടോടി കുട്ടികളുമായുള്ള സംഭാഷണം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. സിനിമ ഏറെ ഇഷ്ടമായെന്നും കാർത്തിക് നല്ല പ്രകടനം കാഴ്ചവെച്ചെന്നും അവർ പറഞ്ഞു. സിനിമയുടെ കഥ വിവരിച്ച കുട്ടികളുടെ അടുത്തേക്ക് കൗതുകത്തോടെ ഇറങ്ങിവന്ന കാർത്തിക് അവരോട് കൂടുതൽ ചോദ്യങ്ങൾ ചോദിക്കുന്നത് വിഡിയോയിൽ കാണാം.

അഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന പെൺകുട്ടിയാണ് സിനിമയിലെ ഇഷ്ടമായ രംഗങ്ങൾ വിവരിച്ചത്. കുട്ടികളുടെ പ്രതികരണങ്ങൾ താരത്തിന് ചുറ്റും നിൽക്കുന്നവരും ആസ്വദിക്കുന്നുണ്ട്.

ചിത്രം ഇഷ്ടമായോ എന്നും കയ്യടിച്ചിരുന്നോ എന്നും കാർത്തിക് ചോദിച്ചപ്പോൾ ആവേശത്തോടെയായിരുന്നു പ്രതികരണം. കുട്ടികളുടെ സംസാരം സന്തോഷത്തോടെ കേട്ടിരുന്ന കാർത്തിക് അവരോട് നന്ദി പറഞ്ഞാണ് മടങ്ങിയത്.

പിന്നീട് താരം തന്നെ ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്ക് വെച്ചിരുന്നു. കോമഡി-ഹൊറർ ചിത്രമായ ഭൂൽ ഭുലയ്യയിൽ കാർത്തിക്കിന്‍റെയും തബുവിന്‍റെയും അഭിനയത്തെ ആരാധകരും വിമർശകരും അഭിനന്ദിച്ചിരുന്നു. 252.30 കോടി രൂപയാണ് ആഗോളതലത്തിൽ ചിത്രം ഇത് വരെ നേടിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Street kids share joy of watching Bhool Bhulaiyya 2 with Karthik Aryan, video viral
Next Story